ഇ കാര്യങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇനി മുതൽ പഴത്തൊലി വെറുതെ കളയില്ല തീർച്ച

സത്യം ചിലപ്പോള്‍ കെട്ടുകഥയേക്കാള്‍ വിചിത്രമായിരിക്കുമെന്ന്‌ കേട്ടിട്ടില്ലേ? പഴത്തൊലിയുടെ കാര്യത്തില്‍ ഈ ചൊല്ല്‌ പരമാര്‍ത്ഥമാണ്‌. എങ്ങനെയെന്ന്‌ വിശദമാക്കാം. ഇന്ത്യയില്‍ ഏറ്റവും സുലഭമായി ലഭിക്കുന്ന ഫലമാണ്‌ വാഴപ്പഴം. നമുക്ക്‌ വാഴപ്പഴത്തോട്‌ വലിയ പ്രിയം തോന്നാത്തതിന്റെ കാരണം ഇനി പറയേണ്ടതില്ലല്ലോ?
വാഴപ്പഴത്തില്‍ പോഷകമൂല്യങ്ങളും അന്നജവും ധാരാളമായി അടങ്ങിയിട്ടുണ്ട്‌. വിറ്റാമിന്‍ ബി-6, ബി-12, മെഗ്നീഷ്യം, പൊട്ടാസ്യം എന്നിവയാണ്‌ പഴത്തില്‍ അടങ്ങിയിരിക്കുന്ന പ്രധാന പോഷകങ്ങള്‍. തൊലി കറുത്ത്‌ തുടങ്ങുമ്പോള്‍ പഴത്തിലെ പഞ്ചസാരയുടെ അളവും വര്‍ദ്ധിക്കും.
പഴത്തിന്റെ മാഹാത്മ്യം കേട്ട്‌ ത്രില്ലടിച്ച്‌ പഴത്തൊലി വലിച്ചെറിയാന്‍ വരട്ടെ. അതിന്‌ മുമ്പ്‌ ഇതൊന്ന്‌ വായിക്കൂ.

എല്ലാദിവസവും ഒരു മിനിറ്റ്‌ നേരം പഴത്തൊലി കൊണ്ട്‌ പല്ല്‌ തേയ്‌ക്കുക. ഒരാഴ്‌ചക്കാലം ഇത്‌ തുടര്‍ന്നാല്‍ നിങ്ങളുടെ പല്ല്‌ മുല്ലപ്പൂമൊട്ട്‌ പോലെ തിളങ്ങും. പല്ല്‌ വെളുപ്പിക്കുന്നതിനുള്ള ചികിത്സകളുടെ ഭീമമായ ചെലവ്‌ ലാഭിക്കാമെന്നത്‌ ചെറിയ കാര്യമല്ല.

പാടുകള്‍ മാറ്റാനും പുതിയവ വരാതിരിക്കാനും പഴത്തൊലി സഹായിക്കും. പാടില്‍ പഴത്തൊലി തേയ്‌ക്കുക. അല്ലെങ്കില്‍ രാത്രിയില്‍ പഴത്തൊലി പാടിന്‌ മുകളില്‍ കെട്ടിവയ്‌ക്കുകയുമാവാം. ചര്‍മ്മപ്രശ്‌നങ്ങള്‍ക്കുള്ള പഴത്തൊലിയുടെ ഏറ്റവും ലളിതമായ ഉപയോഗമാണിത്‌.

പഴത്തൊലി കഴിക്കാവുന്നതാണ്‌. പഴത്തൊലി ഉപയോഗിച്ച്‌ രുചികരമായ പലതരം വിഭവങ്ങള്‍ ഇന്ത്യയില്‍ ഉണ്ടാക്കാറുണ്ട്‌. കോഴിയിറച്ചി മയപ്പെടുത്തുന്നതിനായി പഴത്തൊലി മുകളില്‍ വയ്‌ക്കുന്നതും സാധാരണയാണ്‌.

ദിവസവും അഞ്ച്‌ മിനിറ്റ്‌ നേരം മുഖത്തും ശരീരത്തും പഴത്തൊലി വച്ച്‌ മസ്സാജ്‌ ചെയ്യുക. മുഖക്കുരു മാറാന്‍ ഇത്‌ സഹായിക്കും. പതിവായി ചെയ്‌താല്‍ ഒരാഴ്‌ചയ്‌ക്കുള്ളില്‍ തന്നെ ഫലം ദൃശ്യമാകും. മുഖക്കുരു മാറുന്നത്‌ വരെ പഴത്തൊലി ഉപയോഗിക്കുന്നത്‌ തുടരുക.

ത്വക്കിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ പഴത്തൊലി സഹായിക്കും. പഴത്തൊലി അരച്ച്‌ അതില്‍ മുട്ടയുടെ മഞ്ഞക്കരു ചേര്‍ത്ത്‌ മുഖത്ത്‌ പുരട്ടുക. അഞ്ച്‌ മിനിറ്റിന്‌ ശേഷം കഴുകി കളയുക.

വേദനയുള്ള ഭാഗത്ത്‌ പഴത്തൊലി അരച്ച്‌ പുരട്ടുക. അരമണിക്കൂര്‍ കഴിഞ്ഞോ വേദന മാറിയതിന്‌ ശേഷമോ ഇത്‌ കഴുകി കളയാവുന്നതാണ്‌. ഇത്‌ സസ്യയെണ്ണയില്‍ ചാലിച്ച്‌ പുരട്ടുന്നതും വേദന മാറാന്‍ സഹായിക്കും.

സോറിയാസിസ്‌ ഉള്ള ഭാഗത്ത്‌ ഇത്‌ പുരട്ടുക. പഴത്തൊലി ത്വക്കിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുകയും ചൊറിച്ചില്‍ കുറയ്‌ക്കുകയും ചെയ്യും. ഇത്‌ പെട്ടെന്ന്‌ സോറിയാസിസ്‌ ഭേദപ്പെടുത്തും. ശരിയായി ഉപയോഗിച്ചാല്‍ വളരെ പെട്ടെന്ന്‌ തന്നെ ഫലം കണ്ടുതുടങ്ങും.

കൊതുക്‌ പോലുള്ള പ്രാണികള്‍ കടിച്ചാല്‍, ആഭാഗത്ത്‌ പഴത്തൊലി വയ്‌ക്കുക. വേദനയും ചൊറിച്ചിലും പമ്പ കടക്കും.

കണ്ണുകളെ അപകടകാരികളായ അള്‍ട്രാവയലറ്റ്‌ കിരണങ്ങളില്‍ നിന്ന്‌ സംരക്ഷിക്കാന്‍ പഴത്തൊലിക്ക്‌ കഴിയും. തിമിര സാധ്യത കുറയ്‌ക്കാനും ഇതിലൂടെ കഴിയും. കണ്ണുകള്‍ക്ക്‌ മുകളില്‍ പഴത്തൊലി തേയ്‌ക്കുന്നതിന്‌ മുമ്പ്‌ അവ വെയിലത്ത്‌ വച്ച്‌ ഉണക്കാന്‍ മറക്കരുത്‌.