സ്പ്രൈ ഒന്നും ഉപയോഗിക്കാതെ ശരീരദുർഗന്ധം അകറ്റാം 5 മിനിറ്റിൽ ഡോക്ടർ നൈല പറയുന്നു

ഇന്നത്തെ കാലത്ത് മിക്കവരെയും അലട്ടുന്ന  പ്രശ്നമാണ് വിയർപ്പ് നാറ്റം. പ്രത്യേകിച്ച് വേനല്‍കാലമായതിനാല്‍ ഈ പ്രശ്‌നംകൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകളും കൂടും.ശരീരം അമിതമായി ചൂടാകുന്നത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാനാണ് ചര്‍മത്തിലെ വിയര്‍പ്പുഗ്രന്ഥികള്‍  കൂടുതല്‍ വിയര്‍പ്പ് ഉത്പാദിപ്പിക്കുന്നത്. ഈ വിയര്‍പ്പ് ബാഷ്പീകരിക്കാനായി കൂടുതല്‍ താപം ഉപയോഗിക്കപ്പെടുമ്പോള്‍ ശരീരം തണുക്കുന്നു. അതുകൊണ്ട് ഈ വിയര്‍പ്പൊരു ശല്ല്യക്കാരനല്ല എന്ന് മനസ്സിലാക്കുക. സത്യത്തില്‍ വിയര്‍പ്പിന് ഒരു ഗന്ധവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജലവും ലവണങ്ങളുമടങ്ങിയ വിയര്‍പ്പ് ചര്‍മോപരിതലത്തില്‍ വ്യാപിച്ച് നനഞ്ഞ് അവിടെയുള്ള അഴുക്കും അണുക്കളുമായി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് ദുര്‍ഗന്ധമുണ്ടാകുന്നത് ഡോക്ടര്‍ നൈലയുടെ ഈ ഒറ്റമൂലി കണ്ട് നോക്ക്.