ആരോഗ്യമുള്ള ബീജം ഉണ്ടാകുവാനും എണ്ണം വര്‍ദ്ധിപ്പിക്കുവാനും

ബീജങ്ങളുടെ എണ്ണക്കുറവ് പലപ്പോഴും പുരുഷവന്ധ്യതയ്ക്കുള്ള കാരണമാണ് ആരോഗ്യപ്രശ്‌നങ്ങളും ജീവിത ശീലങ്ങളും പലപ്പോഴും പുരുഷബീജങ്ങളുടെ എണ്ണക്കുറവിന് കാരണമാകാറുമുണ്ട്. 120 മുതല്‍ 350 മില്യണ്‍ പെര്‍ ക്യൂബിക് സെന്റീമീറ്ററാണ് ബീജങ്ങളുടെ ആവറേജ് കൗണ്ട്. ഇത് 40 മില്യണില്‍ കുറവായാല്‍ ബീജങ്ങളുടെ എണ്ണം കുറവാണെന്നു തന്നെ പറയാം. ബീജങ്ങളുടെ എണ്ണം കൂട്ടുവാനായി ചില പ്രകൃതിദത്ത മാര്‍ഗങ്ങളേയും ഭക്ഷണങ്ങളേയും ആശ്രയിക്കാം. ഇവയെന്തൊക്കെയെന്നു നോക്കൂ.

സമീപകാലത്ത് അനേകം പുരുഷന്മാര്‍ അനുഭവിക്കുന്ന പ്രശ്നമാണ് പല കാരണങ്ങളാലുള്ള വന്ധ്യത. അവയില്‍ പുരുഷ ബിജാണുക്കളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്ന OLIGOSPERMIA , പുരുഷബീജാണുക്കളുടെ ചലനശേഷിയില്‍ കുറവുണ്ടാകുന്ന ASTHENOSPERMIA ഇവ പ്രധാനം. ശ്രദ്ധയോടെ സമീപിച്ചാല്‍ ഈ ദോഷങ്ങളില്‍ നിന്ന് മുക്തി അനായാസം നേടാം.

25 പിഞ്ചു വെണ്ടയ്ക്കാ ദിനവും പച്ചയ്ക്കു കഴിയ്ക്കുക
മന്നങ്ങ/ വെടല ശര്‍ക്കര ചേര്‍ത്തു ദിവസവും കഴിയ്ക്കുക
ശതാവരിക്കിഴങ്ങ് പാലില്‍ കഴിക്കുക
താമരപ്പൂധ്വജം അരച്ചു പാലില്‍ കഴിക്കുക
ജാതിക്ക നാലായി മുറിച്ച് എള്ളെണ്ണയില്‍ 21 ദിവസം ഇട്ടുവെയ്ക്കുക. 21 ദിവസം കഴിഞ്ഞ്, അതില്‍ ഒരു കഷണം ജാതിക്കാ അതില്‍ നിന്നെടുത്ത ഒരു സ്പൂണ്‍ നല്ലെണ്ണയും ചേര്‍ത്തു ദിനവും രാവിലെ കഴിക്കുക.
അമൃതപ്രാശഘൃതം കഴിക്കുക
കെമിക്കലുകളുമായുള്ള സംസര്‍ഗം പലപ്പോഴും ബീജക്കുറവിന് വഴിയൊരുക്കാറുണ്ട്. ഇവയില്‍ നിന്നും അകന്നു നില്‍ക്കുക.കെമിക്കലുകളുമായുള്ള സംസര്‍ഗം പലപ്പോഴും ബീജക്കുറവിന് വഴിയൊരുക്കാറുണ്ട്. ഇവയില്‍ നിന്നും അകന്നു നില്‍ക്കുക.

പ്ലാസ്റ്റിക് പാത്രങ്ങളുടേയും കവറുകളുടേയും സംസര്‍ഗം കുറയ്ക്കുക.

ക്ലോറിന്‍ കലര്‍ന്ന വെള്ളവും ബീജക്കുറവിനുള്ള ഒരു കാരണമാകാം. ഇത്തരം വെള്ളത്തില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തുന്നതും ഗുണം ചെയ്യും.

കഴിവതും ഓര്‍ഗാനിക് ഭക്ഷണങ്ങള്‍ തന്നെ കഴിയ്ക്കുവാന്‍ ശ്രമിയ്ക്കുക.

പുകവലി, മദ്യപാനം, കാപ്പിയുടെ അമിതമായ ഉപയോഗം എന്നിവ ഉപേക്ഷിക്കുക.

വറുത്തതും ബാര്‍ബക്യൂ രീതിയിലുള്ളതുമായ ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്.

ആന്റിഓക്‌സിഡന്റുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക.

വ്യായാമം, പ്രത്യേകിച്ച് ഏറോബിക്‌സ് പോലുള്ളവ ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നുവെന്നു തെളിഞ്ഞിട്ടുണ്ട്.

ശരീരഭാരം അമിതമായ പുരുഷന്മാരില്‍ ബീജങ്ങളുടെ എണ്ണം കുറയാന്‍ സാധ്യതകളുണ്ട്. ശരീരഭാരം നിയന്ത്രിക്കുക.

അമിതവ്യായാമവും ഈ പ്രശ്‌നത്തിന് കാരണമാകുന്നു. സ്ത്രീകളില്‍ ഇത് ആര്‍ത്തവം വരാത്തതും പുരുഷന്മാരില്‍ ബീജസംഖ്യ കുറക്കാനും കാരണമാകും.

ഇറുകിയ അടിവസ്ത്രങ്ങള്‍ (സിന്തെടിക് ) ധരിക്കാതിരിക്കുക. ഇറുകിയ വസ്ത്രങ്ങള്‍ ശരീരതാപം വര്‍ദ്ധിപ്പിക്കും. ഇത് ബീജങ്ങളെ ബാധിയ്ക്കും.

ചൂടുവെള്ളത്തിലെ കുളി ഒഴിവാക്കാക്കൂ. ഇവിടെയും ചൂടു തന്നെയാണ് വില്ലന്‍.

സ്ട്രസ്, ടെന്‍ഷന്‍ എന്നിവ ബീജോല്‍പാദനമെന്ന സ്വാഭാവിക പ്രക്രിയയ്ക്കു തടസം നില്‍ക്കുന്ന ഘടകങ്ങളാണ്. ഇവയെ അകറ്റി നിര്‍ത്തുക.

ആരോഗ്യമുള്ള ബീജങ്ങള്‍ക്ക് നല്ല ഉറക്കവും വളരെ പ്രധാനം തന്നെയാണ്.

ഈ അറിവ് നിങ്ങളെപ്പോലെ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കോ അല്ലങ്കില്‍ മറ്റു ആര്‍ക്കെങ്കിലുമോ പ്രയോജനം ആകുവാന്‍ മറക്കാതെ മടിക്കാതെ ഷെയര്‍ ചെയുക