അറിയാതെ പോകരുത് കറിവേപ്പിലയുടെ അത്ഭുത ഗുണങ്ങള്‍

നാം നിത്യവും കറികളുടെ രുചി വര്‍ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ഒന്നാണ് കറിവേപ്പില കറിവേപ്പില ചേര്‍ത്ത് കടുക് പൊട്ടിച്ച കറിയുടെ രുചി അറിയാത്ത മലയാളികള്‍ ഉണ്ടാകാന്‍ വഴിയില്ല .പലപ്പോഴും നമ്മള്‍ കറിവേപ്പില കറിയില്‍ ഉപയോഗിച്ച ശേഷം കളയുകയാണ് പതിവ് .നമ്മുടെ നാട്ടില്‍ ഒരു പഴമൊഴി തന്നെ പ്രചാരത്തില്‍ ഉണ്ട് കറിവേപ്പില പോലെ വലിച്ചെറിഞ്ഞു എന്ന് .എന്നാല്‍ യഥാര്‍ത്ഥത്തില്‍ കറിവേപ്പിലക്ക് കറികള്‍ക്ക് രുചി നല്കാന്‍ നല്ലത് എന്ന ഒരു ഉപയോഗം മാത്രമാണോ ഉള്ളത് .അല്ല കരിവേപ്പിലക്ക് മറ്റനേകം ഗുണങ്ങള്‍ ഉണ്ട് .നാം അറിയാത്ത കറിവേപ്പിലയുടെ ചില ഗുണങ്ങള്‍ ചുവടെ കൊടുക്കുന്നു .

മുടി തഴച്ചു വളരാന്‍ നല്ല ഒരു ഉപാധിയാണ് കറിവേപ്പില .കറിവേപ്പില ഇട്ടു കാച്ചിയ എണ്ണ ദിവസവും തലയില്‍ തേക്കുന്നത് തലമുടി തഴച്ചു വളരാന്‍ സഹായിക്കും .

താഴെ നൽകിയ വീഡിയോ കാണുക തുടർന്ന് വായിക്കുക കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ https://goo.gl/WkfTwx സബ്സ്ക്രൈബ് ചെയുക .


കറ്റാര്‍വാഴയും , മൈലാഞ്ചിയും കറിവേപ്പിലയും ചേര്‍ത്ത് എണ്ണ കാച്ചി ദിവസവും തലയില്‍ പുരട്ടുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ നല്ല ഒരു വഴിയാണ് .

ദഹനത്തിനും, ഉദരത്തിലെ കൃമി നശീകരണത്തിനും വിറ്റാമിന്‍ ‘എ’ കൂടുതല്‍ അടങ്ങിയ കറിവേപ്പില കഴിക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.

കറിവേപ്പില കുഴമ്പ് ഉണ്ടാക്കി ശരീരത്തില്‍ പുരട്ടുന്നത് ചര്‍മ്മ രോഗങ്ങള്‍ തടയാന്‍ നല്ല ഒരു വഴിയാണ് .

ഇഞ്ചിയും കറിവേപ്പിലയും ചേര്‍ത്ത് അരച്ച് മോരിനോപ്പം കഴിക്കുന്നത്‌ ദഹനപ്രശ്നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ് .

കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരില്‍ അരച്ച് തലയില്‍ തേച്ച് അരമണിക്കൂറിനു ശേഷം കുളിക്കുക. ഇതുവഴി പേന്‍, ഈര്, താരന്‍ എന്നിവ നിശ്ശേഷം ഇല്ലാതാകും.

കറിവേപ്പിലയും മഞ്ഞളും ഒരുമിച്ച് അരച്ചു കഴിക്കുന്നത്‌ അലര്‍ജി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് നല്ലൊരു പരിഹാര മാര്‍ഗ്ഗം ആണ് .ശ്രദ്ധിക്കുക തുടര്‍ച്ചയായി ഒരു മാസം എങ്കിലും കഴിക്കണം .

പച്ചമഞ്ഞളും കറിവേപ്പിലയും ചേര്‍ത്തരച്ച് തുടര്‍ച്ചയായി മൂന്ന് ദിവസം കാലില്‍ തേച്ച് പിടിപ്പിക്കുക. അതുവഴി ഉപ്പൂറ്റി വിണ്ടുകീറുന്നതും മാറിക്കിട്ടും

വിറ്റാമിന്‍ ‘എ’ ധാരാളം ഉള്‍ക്കൊള്ളുന്ന ഇലക്കറിയാണ് കറിവേപ്പില അതുകൊണ്ട് ദിവസവും കറിവേപ്പില ചേര്‍ത്തുണ്ടാക്കിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത്‌ നേത്ര രോഗങ്ങള്‍ തടയുകയും നേത്ര ആരോഗ്യം വര്‍ധിപ്പിക്കുകയും ചെയും .

കറിവേപ്പിലയരച്ച് പൊളിച്ച അടക്കയോളം വലുപ്പത്തില്‍ ഉരുട്ടി കാലത്ത് ചൂട് വെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ അമിത കൊളസ്‌ട്രോള്‍ മൂലമുണ്ടാകുന്ന അസുഖങ്ങള്‍ക്ക് ശമനം കിട്ടും

പുഴുക്കടി ഉള്ളവര്‍ കറിവേപ്പിലയും മഞ്ഞളും അരച്ച് പുഴുക്കടി ഉള്ള ഭാഗത്ത്‌ പുരട്ടുന്നത് പുഴുക്കടി മാറാന്‍ സഹായിക്കും .