നിങ്ങള്‍ ഒരു രക്ഷിതാവാണോ ?എങ്കില്‍ തീര്‍ച്ചയായും വായിക്കുക

മാതാപിതാക്കളില്‍ പലപ്പോഴും സംഭവിക്കാറുള്ള ഒരു തെറ്റാണ് ഇന്ന് ഇവിടെ പ്രതിബാധിക്കുന്നത്.ഒരു ലോറിയും കാറും തമ്മില്‍ ഇടിച്ചു എന്ന് സങ്കല്‍പ്പിക്ക അങ്ങനെ ഒരു അപകടം നടക്കുമ്പോള്‍ നാട്ടുകാര്‍ സ്വാഭാവികം ആയും ചെറിയ വാഹനം എന്ന പരിഗണന വച്ച് കാറുകാരുടെ പക്ഷത്താണ് നില്‍ക്കുക .എന്നാല്‍ ഒരു കാറും ബൈക്കും കൂടി കൂട്ടിയിടിച്ച് അപകടമുണ്ടായാല്‍ നാട്ടുകാര്‍ ബൈക്ക് കാരുടെ കൂടെയാണ് നില്‍ക്കുക .നേരെ മറിച്ച് ഒരു ബൈക്ക് ഒരു മനുഷ്യനെ ഇടിച്ചു മനുഷ്യന് പരിക്കേല്‍ക്കുക ആണ് എങ്കില്‍ മനുഷ്യന്റെ ഭാഗത്താണ് ജനങ്ങള്‍ നില്‍ക്കുക .അതായതു ചെറിയതിന്റെ കൂടെ നില്‍ക്കുവാനുള്ള ഒരു പ്രവണത മനുഷ്യരില്‍ ഉണ്ട് .ഇതേ പ്രവണത പലപ്പോഴും മക്കളെ കൈകാര്യം ചെയുന്ന കാര്യത്തില്‍ മാതാപിതാക്കള്‍ കാണിക്കാറുണ്ട് .അതായതു മക്കള്‍ തമ്മില്‍ എന്ത് പ്രശ്നം ഉണ്ടായാലും എപ്പോഴും പ്രായത്തില്‍ കുറഞ്ഞ ആളെ സംരക്ഷിച്ചുകൊണ്ട് ,എപ്പോഴും അവന്റെ അല്ലങ്കില്‍ അവളുടെ ഭാഗത്ത്‌ നിന്നുകൊണ്ടുള്ള ഒരു നിലപാട് മാതാപിതാക്കളില്‍ നിന്നും ഉണ്ടാകുന്നതായി കണ്ടിട്ടുണ്ട് .

ഈ നിലപാട് പലപ്പോഴും വളരെ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് .ചെറിയ കുട്ടിയാണല്ലോ എന്ന പരിഗണനയാണ് പലപ്പോഴും അവന്റെ ഭാഗത്ത്‌ നില്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് .പക്ഷെ നമ്മുടെ ഭാഗതുനിന്നുണ്ടാകുന്ന ഈ ഇടപെടല്‍ രണ്ടു പ്രശ്നങ്ങള്‍ക്ക് കാരണമാകും .ഏറ്റവും ആദ്യമായിട്ടുള്ളത് നമ്മള്‍ ചെറിയ കുട്ടി തെറ്റ് ചെയ്താലും അവന്റെ ഭാഗത്ത്‌ നില്‍ക്കുമ്പോള്‍ അവന്‍ ചെയ്തത് തെറ്റല്ല എന്നൊരു മാനസ്സിക അവസ്ഥ അവനില്‍ വളരാന്‍ അത് കാരണമാകുന്നു .ഇത് തെറ്റ് ചെയ്താലും കുഴപ്പമില്ല എന്‍റെ അച്ഛനും അമ്മയും എന്നെ സംരക്ഷിച്ചുകൊള്ളും എന്നൊരു ചിന്ത അവനില്‍ വളര്‍ത്തുകയും അതുവഴി ഭാവിയില്‍ കൂടുതല്‍ തെറ്റുകളിലേക്ക് അവനെ നയിക്കുകയും ചെയും .

രണ്ടാമത്തെ പ്രശ്നം മൂത്ത കുട്ടിയില്‍ നിങ്ങളുടെ പെരുമാറ്റം നിങ്ങളില്‍ നിന്നും മാനസ്സികമായി അവരെ അകറ്റും.തെറ്റ് ചെയാതിരുന്നിട്ടും തെറ്റുകാരനായി ചിത്രീകരിക്കപ്പെടുമ്പോള്‍ നിങ്ങള്ക്ക് അവനോടു അല്ലങ്കില്‍ അവളോട്‌ ഇഷ്ടമില്ല ഇളയ കുട്ടിയോട് മാത്രമേ ഇഷ്ടമുള്ളു എന്നൊരു ചിന്ത അവരുടെ മനസ്സില്‍ വളരുന്നതിന് കാരണമാകും .

ആയതിനാല്‍ ഇനിമുതല്‍ മക്കളുടെ കാര്യത്തില്‍ ഇടപെടുമ്പോള്‍ വലുപ്പ ചെറുപ്പത്തിന് പ്രാധാന്യം കൊടുക്കാതെ ആരുടെ ഭാഗത്താണോ ശരി അവരുടെ ഭാഗത്ത്‌ നില്‍ക്കുകയും തെറ്റ് ചെയ്തവരെ അത് തിരുത്താന്‍ ഉപദേശിക്കുകയും ചെയുക .കൂടുതല്‍ വിശദമായി അറിയുവാന്‍ താഴെ തന്നിരിക്കുന്ന വീഡിയോ കാണുക.ഈ അറിവ് ഓരോ മാതാപിതാക്കളും ഉണ്ടാകേണ്ടതാണ് എല്ലാവരും അറിയണം എന്ന് ചിന്തിക്കുന്നു എങ്കില്‍ മറക്കാതെ ഷെയര്‍ ബട്ടന്‍ ക്ലിക്ക് ചെയ്ത് ഷെയര്‍ ചെയുക .


കൂടുതൽ വീഡിയോകൽ ഈ ലിങ്കിൽ :https://goo.gl/v9jZo6