യൂറിക് ആസിഡിന്റെ അളവ് കൂടിയത് കുറയ്ക്കാവുന്ന വഴികള്‍

രക്തത്തില്‍ യൂറിക് ആസിഡ് അമിതമായാല്‍ മാറി ക്കൊണ്ടിരിക്കുന്ന ജീവിതരീതികള്‍ ഇന്ന് പലരെയും രോഗികളാക്കി മാറ്റുകയാണ്. നിങ്ങളുടെ രക്തത്തില്‍ യൂറിക് ആസിഡ് അളവ് കൂടുതലുണ്ടോ, ഉണ്ടെങ്കില്‍ അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. കൊഴുപ്പടങ്ങിയ ആഹാരവും മറ്റും ആണ് രക്തത്തിലെ യൂറിക് ആസിഡ് വര്‍ദ്ധിക്കാന്‍‍ കാരണം. ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലുള്ളവര്‍ മാംസത്തിന്റെയും മത്സ്യത്തിന്റെയും ഉപയോഗം നിയന്ത്രിക്കേണ്ടതുണ്ട്. സ്ത്രീകളില്‍ 2-6mg/dl, പുരുഷന്‍മാരില്‍ 3-7 mg/dl എന്നിങ്ങനെയാണ് സാധാരണ നിലയില്‍ യൂറിക് ആസിഡിന്റെ അളവ്. ശരീരകോശങ്ങളില്‍ ഉല്പാദിപ്പിക്കപ്പെടുന്നതോ, ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നതോ ആയ പ്യൂരിനുകള്‍ എന്ന നൈട്രജന്‍ സംയുക്തങ്ങള്‍ വിഘടിച്ചാണ് ശരീരത്തില്‍ യൂറിക് ആസിഡ് ഉണ്ടാകുന്നത്. രക്തത്തില്‍ യൂറിക് ആസിഡ് അമിതമാകുന്നത് എങ്ങനെയെന്നും, അമിതമായാലുള്ള പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നും, ഇതിനുള്ള പ്രതിവിധികളും അറിഞ്ഞിരിക്കാം.

യൂറിക് ആസിഡ് മൂലം കഷ്ടപ്പെടുന്ന ഒരുപാട് ആളുകള്‍ നമുക്കിടയില്‍ ഉണ്ട്. അവര്‍ക്കായി ഇതാ ചെറിയ ചില പൊടിക്കൈകള്‍. യൂറിക ആസിഡിന്റെ അളവ് കുറയ്ക്കാന്‍ ഭക്ഷണ ക്രമീകരണത്തിലൂടെ സാധിക്കും എന്ന് എത്ര പേര്‍ക്ക് അറിയാം. ബീഫ് റോള്‍ പോലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും, ഇലക്കറികള്‍, കാബേജ് തുടങ്ങിയവയും ഫൈബറിന്റെ അളവ് കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

പഠനങ്ങള്‍ രേഖപ്പെടുത്തുന്നത് ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സാധിക്കും എന്നാണ്. രക്തത്തിലെ യൂറിക് ആസിഡ് ആഗിരണം ചെയ്യുകയും വൃക്കയിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യാന്‍ ഇത് സഹായിക്കും. ഓട്സ്, ചീര, ബ്രൊക്കോളി, ഇസാബ്ഗോള്‍ എന്നിവ ഫലപ്രദമായ നാരുകള്‍ അടങ്ങിയ ഭക്ഷണമാണ് എന്ന് മനസ്സിലാക്കൂ.

വെജിറ്റബിള്‍ ഓയിലിനും വെണ്ണയ്ക്കുമെല്ലാം പകരമായി തണുപ്പിച്ചു സംസ്കരിച്ച ഒലിവ് ഓയില്‍ ഉപയോഗിക്കുന്നതാണ് വളരെ ഉത്തമം. എണ്ണകള്‍ ചൂടാക്കുമ്പോള്‍ പുളിക്കുകയും ശരീരത്തിലെ വിറ്റാമിന്‍ എ നശിപ്പിക്കുകയും ചെയ്യും എന്നാണ് പഠനം. യൂറിക് ആസിഡ് നില ക്രമീകരിക്കാന്‍ വിറ്റാമിന്‍ ഇ ക്ക് കഴിവുണ്ട് .. അതുപോലെ തന്നെ യൂരിക് ആസിഡിന്റെ ഉത്പാദനം നിയന്ത്രിക്കുന്നതില്‍ ഒലിവ് ഓയില്‍ സഹായിക്കും..

ദിവസവും വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് യൂറിക് ആസിഡിന്റെ അളവിനെ നിയന്ത്രിച്ച് നിര്‍ത്തുന്നു.

ബേക്കറി പലഹാരങ്ങള്‍, അതായത് മധുര പലഹാരങ്ങളും ട്രാന്‍സ് ഫാറ്റ്, സാച്ചു റേറ്റഡ് ഫാറ്റ് മുതലായവ അടങ്ങിയ കേക്കുകളും മറ്റും ഒഴിവാക്കുന്നതാണ് ബുദ്ധി.

സെലറി എന്ന ചെടിയുടെ വിത്ത് സന്ധിവാതം, ചൂടു വാതം, രക്തവാതം എന്നിവ അകറ്റി നിര്‍ത്താന്‍ വളരെ ഫലപ്രദമാണ്.
വേദന സംഹാരി, ആന്റി ഓക്സൈഡ് എന്നിവയായും പ്രവര്‍ത്തിക്കുന്നു.. യൂറിനറി പ്രശ്നങ്ങള്‍ക്ക് ആന്റി സെപ്റ്റിക്കായും ഈ ചെടി ഉപയോഗിക്കാം.. ഉത്കണ്ഠ , ഉറക്കമില്ലായ്മ എന്നിവയ്ക്കും വളരെ ഫലപ്രദമാണ്.. ചില ഔഷധങ്ങളില്‍ ഇവയുടെ വേരും ഉപയോഗിക്കുന്നു..

തക്കാളി, ബ്രൊക്കാളി, ചുവന്ന മുളക്, ബ്ലൂബെറി, മുന്തിരി എന്നിവ ആന്റി ഓക്സിഡന്റ് വിറ്റാമിനുകളാല്‍ സമ്പന്നമായത് കൊണ്ട് പേശികളേയും മറ്റും ദോഷമായി ബാധിക്കുന്ന സ്വതന്ത്രമൂലകങ്ങളെ തടയാന്‍ ഇവ ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുത്താം..

യൂറിക് ആസിഡിന്റെ അളവ് രക്തത്തിലെ പി എച്ച് മൂല്ല്യം മാറ്റുന്നത് വഴിയും കുറയ്ക്കാന്‍ സാധിക്കും.. ആപ്പിള്‍ സിഡെര്‍ വിനാഗര്‍ ഇതിന് സഹായകമാണ്.. വിനാഗര്‍ ഡിസ്റ്റില്‍ ചെയ്യാത്തതായിരിക്കണം എന്നുണ്ട്.. മെഡിക്കല്‍ സ്റ്റോറില്‍ ലഭ്യമാണ്..

സംസ്കരിച്ച ഭക്ഷണവും ലഘു പാനീയങ്ങളും ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക കാരണം ഇവയില്‍ ഉപയോഗിക്കുന്ന ഇ സിറപ്പ് യൂറിക് ആസിഡ്, ട്രൈഗ്ലിസറെഐഡ് എന്നിവയുടെ അളവ് ഉയര്‍ത്തുന്നതാണ്.. പ്രമേഹം, കിഡ്നി തകരാര്‍, സന്ധി വാതം എന്നിവയ്ക്കും ഇത് കാരണമായേക്കാം.