ഈ പാനീയം അറിയുക .. 2 ആഴ്ച കൊണ്ട് വണ്ണം കൂട്ടാം

സമീകൃതമായ പ്രഭാതഭക്ഷണം നിങ്ങളുടെ ഉപാപചയ പ്രവര്‍ത്തനങ്ങളെയും വിശപ്പിനെയും ഉണര്‍ത്തും. ധ്യാന്യങ്ങളും പ്രോട്ടീനും അടങ്ങിയതാവണം ഭക്ഷണം. കൂടെ എതെങ്കിലും ഒരു നാട്ടു പഴവും കഴിക്കാം.എങ്ങനെയെങ്കിലും പെട്ടെന്ന് കുറച്ച് വണ്ണം വയ്ക്കണമെന്നു കരുതി ഫാസ്റ്റ്ഫുഡും പിസയും മില്‍ക്ക് ഷേക്കും വാരി വലിച്ചു കഴിക്കരുത്. പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും വ്യത്യസ്ത ഭഷ്യവിഭവങ്ങളില്‍ നിന്നുള്ള പ്രോട്ടീനും ഒപ്പം, വല്ലപ്പോഴും ഇത്തരം കൊതിയൂറുന്ന രുചികളും നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ മതി.ഒരു സുപ്രഭാതത്തില്‍ ഭക്ഷണത്തിന്റെ അളവു കൂട്ടാന്‍ ശ്രമിച്ചാല്‍ വയറു പെട്ടെന്നു നിറഞ്ഞ് അധികം കഴിക്കാന്‍ പറ്റാതെ വരാം. ദിവസം മൂന്നു നേരം വലിയ അളവില്‍ കഴിക്കുന്നതിലും നല്ലത് ചെറിയ അളവില്‍ നാല്, അഞ്ചു നേരമായി കഴിക്കുന്നതാണ്.ഓരോ ഭക്ഷണനേരത്തിനിടയിലും രണ്ടര മുതല്‍ മൂന്നു മണിക്കൂര്‍ ഇടവേളയെ പാടുള്ളു. ഒരിക്കലും അഞ്ചുമണിക്കൂറില്‍ കൂടുതല്‍ ഇടവേള വരരുത്.