ശ്വാസകോശത്തിൽ കെട്ടി നിൽക്കുന്ന കഫം പൂർണ്ണമായും ഇളകി പോകാൻ ഇതിലും നല്ല മരുന്ന് വേറെ ഇല്ല

മഴക്കാലമായി അതു കഴിഞ്ഞാല്‍ മഞ്ഞുകാലം അപ്പോഴെല്ലാം ശല്യക്കാരായി പനിയും ജലദോഷവും കഫക്കെട്ടുമെല്ലാം വരും. മരുന്നുകഴിച്ച് പനിമാറ്റാന്‍ പറ്റുമെങ്കിലും കഫക്കെട്ട് അപ്പോഴും മാറിയെന്ന് വരില്ല. വിട്ടുമാറാത്ത കഫക്കെട്ട് പിന്നീട് ആസ്ത്മ, ന്യൂമോണിയ, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കും.കഫക്കെട്ടിനെ തുരത്താന്‍ ലളിതവും വീട്ടില്‍ ചെയ്യാവുന്നതുമായ ചില കുറുക്കുവഴികള്‍ ഇതാ.ആവി കൊള്ളുന്നത് ബക്കറ്റിലോ അല്ലെങ്കില്‍ ഒരു വലിയ പാത്രത്തിലോ അരഭാഗത്തോളം ചൂടുവെള്ളമെടുത്ത് ആവി കൊള്ളുന്നത് കഫം ഉരുകിപ്പോകുന്നതിന് സഹായിക്കും. സൈനസ് പ്രശ്‌നങ്ങള്‍ക്കും ഇത് മികച്ചൊരു പരിഹാരമാണ്. വെള്ളത്തില്‍ യൂക്കാലിപ്റ്റസ് രണ്ട് തുള്ളിയൊഴിക്കുന്നത് ഏറെ ഗുണം ചെയ്യും.