ജൈവ കീടനാശിനികള്‍ എങ്ങനെ ഉണ്ടാക്കാം???

നമ്മുടെ നാട്ടില്‍ പച്ചക്കറി കൃഷി ചെയ്യുന്ന സമയമാണല്ലോ ഇപ്പോള്‍. രാസ കീട നശിനികള്‍ ഉപയോഗിച്ച് മണ്ണിനെയും , മനുഷ്യന്റെ ആരോഗ്യത്തെയും നശിപ്പിക്കാതെ ബലപ്രദമായ രീതിയില്‍ ജൈവ കീട നശിനികള്‍ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം
.
മണ്ണെ­ണ്ണ­ക്കു­ഴമ്പ്‌
ബാർസോപ്പും മണ്ണെ­ണ്ണ­യു­മാണ്‌ ഇതിലെ പ്രധാന ചേരു­വ­കൾ 500 ഗ്രാം സാധാ­രണ ബാർസോപ്പ്‌ നേർമ­യായി അരിഞ്ഞ്‌ നാലര ലിറ്റർ വെള്ള­ത്തിൽ ചെറു­തായി ചൂടാ­ക്കി­ക്കൊണ്ട്‌ ലയി­പ്പി­ക്കു­ക. ലായനി തണുത്തു കഴി­യു­മ്പോൾ ഇതി­ലേയ്ക്ക്‌ 9 ലിറ്റർ മണ്ണെണ്ണ നന്നായി ഇള­ക്കി­ക്കൊണ്ട്‌ ചേർക്കു­ക. ഇതിൽ 15­-20 ഇരട്ടി വെള്ളം ചേർത്തി­ള­ക്കിയ ശേഷം ചെടി­ക­ളിൽ തളി­ക്കാം. നീരൂ­റ്റി­ക്കു­ടി­ക്കുന്ന പ്രാണി­കളെ നിയ­ന്ത്രി­ക്കാൻ ഏറെ ഫല­പ്ര­ദ­മാ­ണി­ത്‌.കൂടുതൽ താഴെ വിഡിയോയിൽ പറയുന്നു .