കണ്ണിന് മാത്രമായി സ്ട്രോക്ക് വരുമോ?

eye

തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുന്നതാണ് പക്ഷാഘാതം. കണ്ണ് തലച്ചോറിന്റെ തുടർച്ചയായതുകൊണ്ട് തലച്ചോറിലെ കാഴ്ചയുമായി ബന്ധപ്പെട്ട ഭാഗത്തെ രക്തപ്രവാഹവും കുറഞ്ഞാൽ കാഴ്ച നഷ്ടപ്പെടാം.

eye

കണ്ണിന് നൂറു ശതമാനം ആരോഗ്യമുണ്ടെങ്കിലും തലച്ചോർ നന്നായി പ്രവർത്തിച്ചില്ലെങ്കിൽ കണ്ണുകൾക്ക് കാണാൻ പറ്റില്ല. കണ്ണിനെ ബാധിക്കുന്ന സ്ട്രോക്ക് മങ്ങലായി തുടങ്ങി അപൂർവമായി ബ്രെയിൻ ട്യൂമർ വരെയായി മാറാം. രക്തസമ്മർദ്ദം ഉയർന്നാലോ കോളസ്ട്രോളിന്റെ കൂടുതൽ കൊണ്ടോ രക്തധമനികൾ കട്ടപിടിക്കുകയും പെട്ടെന്ന് അടഞ്ഞു പോവുകയും ചെയ്യാം.

അപ്പോൾ കണ്ണിനകത്തെ കോശങ്ങൾക്ക് പോഷകങ്ങൾ കിട്ടാതെ നശിക്കാം. ഇങ്ങനെ കാഴ്ച നശിക്കുന്നതാണ് ഒക്യുലാർ സ്ട്രോക്ക്. തലച്ചോറിലെ കാഴ്ചയുമായി ബന്ധമുള്ള ഭാഗത്തേക്കുള്ള രക്തപ്രവാഹം മാത്രമേ നിലച്ചിട്ടുള്ളൂ എങ്കിൽ കണ്ണിന് മാത്രമായും സ്ട്രോക്ക് വരാം. കണ്ണിലേക്കുള്ള രക്തയോട്ടം നാലു രക്തക്കുഴലുകൾ വഴിയാണ് നടക്കുന്നത്. ഇതിലേതിനെങ്കിലും തടസ്സമുണ്ടായാലും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാം

ഈ പോസ്റ്റ്‌ ഉപകാരപ്രദമായി തോന്നിയാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ.