ഒലീവ് എണ്ണ എന്ന അത്ഭുതം. വീഡിയോ കാണാം

ഒലീവ്

അടുത്തകാലത്തായി ഒലീവ്‌ എണ്ണയുടെ ആരോഗ്യഗുണങ്ങളെകുറിച്ചുള്ള പുതിയ അവബോധം ഉണ്ടായി തുടങ്ങിയിട്ടുണ്ട്‌.വിവിധ ഗുണങ്ങളോടു കൂടിയ അത്ഭുതകരമായ പദാര്‍ത്ഥമാണ്‌ ഒലീവ്‌ എണ്ണ എന്നത്‌ ഈയിടെ നടന്ന പഠനങ്ങള്‍ ശരിവയ്‌ക്കുന്നു.ഒലീവ്‌ എണ്ണ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ്‌ കുറയ്‌ക്കും. എല്‍ഡിഎല്‍-കൊളസ്‌ട്രോള്‍,ട്രൈഗ്ലിസറൈഡ്‌സ്‌ എന്നിവയുടെ അളവില്‍ കുറവ്‌ വരുത്തുമെങ്കിലും എച്ച്‌ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവില്‍ മാറ്റം വരുത്തില്ല ,മറിച്ച്‌ ചിലപ്പോള്‍ ഇതിന്റെ അളവ്‌ ഉയര്‍ത്തിയേക്കാം. സംരക്ഷകരായി പ്രവര്‍ത്തിക്കുന്ന ഇവ കൊഴുപ്പ്‌ ശകലങ്ങള്‍ ഉണ്ടാകുന്നത്‌ തടയുകയും സാന്ദ്രത കുറഞ്ഞ ലിപോപ്രോട്ടീന്‍ ഇല്ലാതാക്കുന്നത്‌ ഊര്‍ജിതമാക്കുകയും ചെയ്യും. ഇവ രക്തധമനികളെ അയവുള്ളതാക്കും. ദിവസം രണ്ട്‌ ടേബിള്‍ സ്‌പൂണ്‍ വീതം ഒലീവ്‌ എണ്ണ കഴിക്കുന്നത്‌ ഹൃയാഘാതവും ഹൃദയ സ്‌തംഭനവും ചെറുക്കാനുള്ള ശേഷി ഉയര്‍ത്തും. ഈ വീഡിയോ കാണാം. Courtesy: Podikkai