താരൻ ഒരു പൊടിപോലും ഇല്ലാതെ പൂർണമായും പോകാൻ ഇതിലും നല്ല നാടൻ മരുന്ന് വേറെ ഇല്ല

താരന്‍ പലപ്പോഴും പല വിധത്തിലാണ് നമ്മളെ പ്രതിസന്ധിയിലാക്കുന്നത്. പലപ്പോഴും താരന്റെ പ്രശ്‌നം മൂലം മുടി കൊഴിച്ചിലും മറ്റ് പ്രശ്‌നങ്ങളും ധാരാളം അനുഭവിക്കുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ വളരെ വിദഗ്ധമായി കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. മുടിയിലെ വൃത്തിയില്ലായ്മയും അഴുക്കും എല്ലാമാണ് പലപ്പോഴും താരന് കാരണമാകുന്നുണ്ട്. താരന്‍ ഒരുതവണ പിടി കൂടിയാല്‍ പിന്നെ വിട്ടു മാറുകയില്ല. ഇത് തന്നെയാണ് പ്രധാന വെല്ലുവിളിയും. എന്നാല്‍ അല്‍പം കഷ്ടപ്പെട്ടാല്‍ അത് താരനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.