വെണ്ട കൃഷി ചെയ്യേണ്ട വിധം

വെണ്ട കൃഷി

വെണ്ട കൃഷിക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയാണ് കേരളത്തിലുള്ളത്. ഫെബ്രുവരി-മാര്‍ച്ച്, ജൂണ്‍-ജൂലായ്, ഒക്ടോബര്‍-നവംബര്‍ എന്നീ മൂന്ന് സീസണുകളില്‍ കൃഷി ആരംഭിക്കാവുന്നതാണ്. കേരളത്തില്‍ അധികം ഉപയോഗിക്കുന്നത് നീളമുള്ള ‘അര്‍ക്ക അനാമിക’ (ശാഖകളില്ലാത്ത ഇനം, പച്ചനിറത്തില്‍ കായ്കള്‍) വിഭാഗത്തില്‍പ്പെട്ട വെണ്ടയാണ്. ഒരു സെന്റ് സ്ഥലത്ത് വെണ്ട കൃഷി ചെയ്യുവാന്‍ 30 മുതല്‍ 35 ഗ്രാം വരെ വിത്ത് മതി. ഇതില്‍ നിന്നും 200 ചെടിവരെ കിട്ടും. വെണ്ട കൃഷിയെ കുറിച്ച് വിശദമായി മനസ്സിലാക്കുന്നതിനു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. ഷെയര്‍ ചെയ്യൂ. Courtesy: Derin Davis