മുഖത്തെ പാടും ,ബ്ലാക്ക് ഹെയ്ഡ്സും ചുണ്ടിലെ കറുപ്പ് നിറവും അകറ്റാൻ ബീറ്റ്റൂട്ട് ഫേഷ്യൽ മാത്രം

സൗന്ദര്യത്തിന് മാറ്റു കൂട്ടുന്ന ഘടകങ്ങള്‍ പലതുണ്ട്. നല്ല ചര്‍മത്തിന് ഇതില്‍ ഏറെ പ്രധാന്യമുണ്ട്.സൗന്ദര്യസംരക്ഷണത്തിന് തികച്ചും സ്വാഭാവിക വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുമെന്നു പറഞ്ഞ് വിപണിയില്‍ നിന്നും ലഭിയ്ക്കുന്നവ പലപ്പോഴും ഏറെ ദോഷങ്ങള്‍ വരുത്തുന്നവയാകും.മുഖത്തെ പാടുകളും ഡാര്‍ക് സര്‍കിളുകളും ചുളിവുകളുമെല്ലാം സൗന്ദര്യം കെടുത്തുന്ന ഘടകങ്ങളാണ്. ഈ പ്രശ്‌നങ്ങളില്ലെങ്കില്‍ തന്നെ സൗന്ദര്യത്തിന് മാറ്റേറും.സൗന്ദര്യസംരക്ഷണത്തില്‍ മുതുമുത്തശ്ശിമാര്‍ മുതല്‍ പുതിയ തലമുറയിലെ ആളുകള്‍ വരെ വിശ്വസിയ്ക്കുന്ന ഒന്നാണ് മഞ്ഞള്‍. ആന്റി ബാക്ടീരിയല്‍, ഫംഗല്‍ ഗുണങ്ങളുള്ള ഇത് പലതരത്തിലുള്ള ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നുമാണ്.