ഉഗ്രന്‍ നാടന്‍ മരുന്നപ്പോള്‍ കെമികല്‍ പ്രയോഗം വേണ്ടാ

നരച്ച മുടി ഇന്ന് പ്രായഭേദമെന്യേ ആളുകളെ വിഷമിപ്പിക്കുന്ന ഒരു സൌന്ദര്യ പ്രശ്നമാണ്. അതുകൊണ്ടുതന്നെ വലിയൊരു ബിസിനസ് തന്നെയാണ് ഹെയര്‍ ഡൈ നിര്‍മ്മാണവും വിപണനവും എന്നത്. അന്തരീക്ഷ മലിനീകരണവും, മാറിയ ഭക്ഷണ സംസ്കാരവുമെല്ലാം മനുഷ്യന്‍റെ ശരീരത്തില്‍ മോശമായി ഭാവിക്കുന്നു എന്നതിന്‍റെ പ്രത്യക്ഷ അടയാളങ്ങളില്‍ ഒന്നാണ് മുടി നരയ്ക്കല്‍ .

എല്ലാ തരം സാമ്പത്തിക സ്ഥിതിയുള്ളവര്‍ക്കും വാങ്ങാന്‍ പറ്റുന്ന പലതരം ഹെയര്‍ ഡൈകളും ഇന്ന് വിപണിയില്‍ സുലഭമാണ്. എന്നാല്‍ രാസവസ്തുക്കളും അമോണിയയും അടങ്ങിയ ദ്രാവക രൂപത്തിലുള്ള ഹെയര്‍ ഡൈ ഉപയോഗിക്കുന്നത് തലയോട്ടിക്കും തലമുടിയുടെ ആരോഗ്യത്തിനും വളരെ ദോഷകരമാണ്. പവര്‍ ബേസ്ഡ് ഹെയര്‍ ഡൈകളില്‍ പോലും കണ്ണിനും കാഴ്ചയ്ക്കും ദോഷകരമാകുന്ന രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്.ഇത്തരം ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് വഴി വേഗത്തില്‍ മുടി നഷ്ടമാകുകയും ചെയ്യും. ഇതെല്ലാം അറിഞ്ഞിട്ടും ഇവ ഉപയോഗിക്കേണ്ടി വരുന്നത് ദുരഭിമാനത്തിന്റെ കൂടി പ്രശ്നമാണ് എന്ന് പറയേണ്ടിയിരിക്കുന്നു.