വെറുംവയറ്റിലെ പാല്‍ച്ചായകുടി പല തരത്തിലെ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നു

രാവിലെ എഴുന്നേറ്റാലുടന്‍ ചായ, കാപ്പി ശീലങ്ങള്‍ മിക്കവാറും പേര്‍ക്കും പതിവാണ്. ദിവസം ഉന്മേഷത്തോടെ തുടങ്ങാന്‍ ഇത് പലര്‍ക്കും അത്യാവശ്യവുമാണ്.

എന്നാല്‍ ആരോഗ്യത്തിന് രാവിലെ വെറുംവയറ്റില്‍ ചായ കുടിയ്ക്കുന്നത് അത്ര നല്ലതല്ലെന്നാണ് പൊതുവെ പറയപ്പെടുന്നത്. നല്ലതല്ലെന്നു മാത്രമല്ല, വെറുംവയറ്റിലെ ചായകുടി പല തരത്തിലെ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും.

ഇതുകൊണ്ടുതന്നെയാണ് വെറുംവയറ്റില്‍ ആരോഗ്യപരമായ ഗുണങ്ങള്‍ ലഭിയ്ക്കണമെങ്കില്‍ ഏറ്റവും നല്ലത് വെളളമാണെന്നു പറയുന്നത്. വെള്ളത്തിന്റെ തന്നെ വകഭേദങ്ങള്‍ പലതുണ്ട്. തേന്‍ വെള്ളം, നാരങ്ങാവെള്ളം, നെല്ലിക്കാജ്യൂസൊഴിച്ച വെള്ളം ഇങ്ങനെ പോകുന്നു ഇത്.

വെറുംവയറ്റില്‍ ചായകുടി ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചറിയൂ