മുഖക്കുരു വന്ന പാടുകൾ ചിക്കൻ പോക്സ് വന്ന പാടുകൾ എന്നിവ മാറ്റാൻ

പല കൌമാരക്കാരിലും ഇന്ന് നീറുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് മുഖക്കുരുവും ചിക്കൻ പോക്സ് വന്ന പാടുകളും. പലരും സ്വന്തം മുഖക്കുരു കാരണം കണ്ണാടി നോക്കാന്‍ പോലും മടിക്കുന്നവര്‍ ആണ്.മറ്റു പലരാണെങ്കില്‍ അലോപ്പതി, ആയുര്‍വേദം, ഹോമിയോ എന്നിത്യാതി പരീക്ഷിച്ചു കുരുകളുടെയും പാടുകളുടെയും എണ്ണം കൂട്ടിയവരും ആകും.എന്നാല്‍ മുഖക്കുരുവും ചിക്കൻ പോക്സ് വന്ന പാടുകളും മാറ്റാന്‍ നമുക്ക് തന്നെ വീട്ടില്‍ വെച്ച് ചെയ്യാവുന്ന ചില ചികില്‍സാ രീതികള്‍ ഉണ്ട്.ഏതൊക്കെയെന്നു നോക്കാം. മുഖത്തെ പാടുകള്‍,ചുണങ്ങ്,ചര്‍മ്മത്തിലെ ഇരുണ്ട നിറം എന്നിവ മാറ്റാന്‍ ഒരു മാര്‍ഗ്ഗം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ദിവസവും 6-8 ഗ്ലാസ്സ് വെള്ളം കുടിക്കുക.