സ്ത്രീകള്‍ വഴുതനങ്ങ ഉപയോഗിച്ചാല്‍

വഴുതനങ്ങ ഉപയോഗിച്ചാല്‍

മിക്ക അടുക്കളത്തോട്ടങ്ങളിലും സുലഭമായി കാണുന്ന പച്ചക്കറിയാണ് വഴുതനങ്ങ. വയലറ്റ്, പച്ച, വെള്ള നിറത്തില്‍ കാണുന്ന വഴുതനങ്ങ മിക്ക ആളുകള്‍ക്കും ഏറെ ഇഷ്ടമല്ല. എന്നാല്‍ പച്ചക്കറികളിലെ രാജാവായ വഴുതനങ്ങയുടെ ഗുണങ്ങളെക്കുറിച്ച് മിക്ക ആളുകള്‍ക്കും ധാരണയില്ലെന്നതാണ് വാസ്തവം. എല്ലാക്കാലത്തും വിളവ് നല്‍കുന്ന പച്ചക്കറിയായിട്ട് പോലും വഴുതനങ്ങയ്ക്ക് ഭക്ഷണമേശയില്‍ നല്ലപ്രതികരണം ലഭിക്കാറില്ല. വിറ്റാമിനുകളും, പോഷകങ്ങളും ധാതുക്കളും അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് വഴുതനങ്ങ. വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി സിക്സ്, തയാമിന്‍, നിയാസിന്‍, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പര്‍,ഫൈബര്‍, ഫോളിക് ആസിഡ്, പൊട്ടാസ്യം, മാംഗനീസ് എന്നീ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുള്ള പച്ചക്കറി കൂടിയാണ് വഴുതനങ്ങ. ഇതില്‍ കൊളസ്ട്രോളോ കൊഴുപ്പോ അടങ്ങിയിട്ടുമില്ല. താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണൂ.