കെമിക്കല്‍ പീലിംഗ് നടത്തുന്നത് ചര്‍മ്മത്തിന് ദോഷമാണോ? എന്താണ് കെമിക്കല്‍ പീലിംഗ്?

ഇത് മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയാണ്. ഇതിന് ഉപയോഗിക്കുന്ന മരുന്നുകള്‍ പഴവര്‍ഗ്ഗങ്ങളില്‍ നിന്നും എടുക്കുന്നവയായതിനാല്‍ ശരിയായ രീതിയില്‍ ചെയ്‌താല്‍ ഇതിന് പാര്‍ശ്വഫലങ്ങള്‍ ഇല്ല. മാത്രമല്ല ഇവയെല്ലാം വിദേശ നിര്‍മ്മിത ഔഷധങ്ങളാണ്. മുഖക്കുരു, കറുത്ത പാടുകള്‍ എന്നിവ വളരെ വേഗം നിയന്ത്രണ വിധേയമാക്കുവാനും മുഖചര്‍മ്മം മാര്‍ദ്ദവമുള്ളതാക്കാനും കെമിക്കല്‍ പീലിംഗ് കൊണ്ട് സാധിക്കുന്നതാണ്. Micro Dermabarasion, Dermaroller, Laser തുടങ്ങിയ ചികിത്സകള്‍കൊണ്ട് മുഖക്കുരു മൂലമുണ്ടാകുന്ന കലകളും, കുഴികളും ഒരുപരിധിവരെ മാറ്റിയെടുക്കാന്‍ സാധിക്കും. മുഖക്കുരു വന്ന കുഴികള്‍ വര്‍ഷങ്ങള്‍ പഴകുമ്പോള്‍ കൂടുതല്‍ ചികിത്സ ആവശ്യമായി വരുന്നു. എന്നാല്‍ തുടക്കത്തിലേ ചികിത്സിച്ചാല്‍ കലകള്‍ മാറ്റാവുന്നതേയുള്ളൂ കൂടുതൽ താഴെ നൽകിയ വിഡിയോയിൽ വീഡിയോ കാണുക കൂടുതല്‍ വീഡിയോകള്‍ക്കു വേണ്ടി Kairali Health യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ.