നഖം സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -മാനിക്യൂര്‍ ചെയ്യുന്നത് നഖത്തിന് നല്ലതോ?

നെയിൽ ഹാർഡ്നർ ഉപയോഗിക്കുന്നത് നഖത്തിന് കട്ടി നൽകാൻ സഹായിക്കും,നഖത്തിന് വരുന്ന അസുഖങ്ങൾ നീണ്ടു നിൽക്കുകയാണെങ്കിൽ വൈദ്യസഹായം തേടണം, നെയിൽ പോളിഷ് റിമൂവറിന്റെ ഉപയോഗം കുറയ്ക്കുക. നിർബന്ധമാണെങ്കിൽ അസറ്റോൺ ഫ്രീ ഫോർമുല ഉപയോഗിക്കുക,നഖങ്ങൾ വൃത്തിയായും നനവില്ലാതെയും സൂക്ഷിക്കണം. നഖങ്ങൾ എപ്പോഴും നനഞ്ഞിരിക്കുന്നത് ബാക്ടീരിയ പോലുള്ള അണുക്കൾക്ക് വളരുവാൻ അനുകൂല സാഹചര്യം ഒരുക്കും. ദീർഘനേരം വെള്ളവുമായുള്ള സമ്പർക്കത്തിൽ വരുമ്പോഴും രാസപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുമ്പോഴും റബ്ബർ കൈയുറകൾ ഉപയോഗിക്കുക,കൈകൾ സോപ്പ്,ഹാൻഡ് വാഷ്,ഇവ ഉപയോഗിച്ച് കഴുകുമ്പോൾ നഖത്തിന്റെ അടിഭാഗവും വൃത്തിയാക്കാൻ ശ്രദ്ധിക്കണം.നഖം സംരക്ഷിക്കാൻ മാനിക്യൂര്‍ ചെയ്യുന്നത് എങ്ങനെ വീഡിയോ കാണുക.