നരച്ച മുടി കറുപ്പിക്കാം പ്രകൃതിദത്തമായി തനെ

ഇന്നത്തെ കാലത്ത് എല്ലാ പ്രായക്കാരേയും വിഷമിപ്പിക്കുന്ന ഒരു സൌന്ദര്യ പ്രശ്നം ആണ് മുടി നരക്കുക എന്നത്. അതുകൊണ്ട് തനെ ഇന്ന് ഏറ്റവും വലിയ ബിസിനസ് തന്നെയാണ് ഹെയര്‍ ഡൈ നിര്‍മ്മാണവും വിപണനവും . മാറിയ ഭക്ഷണ ശീലവും, അന്തരീക്ഷ മലിനീകരണവും എല്ലാം തന്നെ മനുഷ്യന്‍റെ ശരീരത്തില്‍ മോശമായി ഭവിക്കുന്നു എന്നതിന്‍റെയെല്ലാം പ്രത്യക്ഷ അടയാളങ്ങളില്‍ ഒന്നു തന്നെയാണ് മുടി നരയ്ക്കല്‍.

പല തരത്തിലുള്ള ഹെയര്‍ ഡൈകളും ഇന്ന് സുലഭമാണ്. എന്നാല്‍ അമോണിയയും രാസവസ്തുക്കളും എല്ലാം തന്നെ അടങ്ങിയിട്ടുള്ള ദ്രാവക രൂപത്തിലുള്ള ഹെയര്‍ ഡൈ ഉപയോഗിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിനും തലയോട്ടിക്കും വളരെ ദോഷമാണ്. ചില ഹെയര്‍ ഡൈകളില്‍ കണ്ണിനും കാഴ്ചയ്ക്കും വരെ ദോഷകരമാകുന്ന രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട് എന്നാണ് ചില പഠനങ്ങള്‍.

ഇവയുടെ അമിതമായ ഉപയോഗം മൂലം വളരെ പെട്ടെന്ന് മുടി കൊഴിഞ്ഞ് കഷണ്ടി ആവുകയും ചെയ്യും. അതു കൂടാതെ ചില ഡൈകള്‍ ഉപയോഗിക്കുന്നത് ചര്‍മ്മ രോഗങ്ങള്‍ വരാന്‍ ഇടയാക്കുന്നുമുണ്ട്. ഇതെല്ലാം തന്നെ അറിയാമെങ്കിലും ഇവ ഉപയോഗിക്കുന്നത് അഭിമാനത്തിന്റേയും സൌന്ദര്യത്തിന്റേയും പ്രശ്നം കൂടി ആയത് കൊണ്ടാണ്. മറ്റൊരു കാര്യം ഇതെല്ലാം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് മലയാളികള്‍ തന്നെ എന്നതാണ്.

ഒരു പ്രാവശ്യം തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ പറ്റില്ല എന്നത് തന്നെയാണ് ഇത്ന്റെ ഏറ്റവും വലിയ പ്രശ്നം. അതുകൊണ്ടു തന്നെ ശരീരത്തിന് ദോഷമാണെന്നറിഞ്ഞാലും ഉപയോഗിക്കാതിരിക്കാന്‍ പറ്റുന്നില്ല. ഈ പ്രശ്നങ്ങള്‍ കാരണം ഇന്ന് പലരും ഹെന്ന ചേര്‍ത്ത ഹെയര്‍ ഡൈകള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാലോ അങ്ങനെയുള്ള ചില ഡൈകളും പ്രശ്നക്കാരാണ്. ഹെന്ന ചേര്‍ത്ത ഡൈകള്‍ മുടിയുടെ കരുത്ത് കുറയ്ക്കുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

എന്നാല്‍ പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെയില്ലാതെ ഹെയര്‍ ഡൈ വീട്ടില്‍ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയും. നമുക്ക് പരിചിതമായ വെളുത്തുള്ളിയുടെ പുറം തൊലി ഉപയോഗിച്ച് ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന ഹെയര്‍ ഡൈ ഉണ്ടാക്കാം. വെളുത്തുള്ളി, ഒലിവ് ഓയില്‍ ,കോട്ടണ്‍ തുണി ഇവ മാത്രം മതി ഈ പ്രകൃതിദത്തമായ ആയുര്‍വേദ ഹെയര്‍ ഡൈ തയ്യാറാക്കുന്നതിന്.

പ്രകൃതിദത്ത ഡൈ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കൂ.

1. വെളുത്തുള്ളിയുടെ പുറം തൊലി കൂടുതല്‍ എടുക്കണം കാരണം ചാരമാക്കുമ്പോള്‍ വളരെ കുറച്ച് മാത്രമേ കാണുകയുള്ളൂ എന്നതാണ്.

2. ഒരു പാത്രത്തിലിട്ട് വെളുത്തുള്ളിയുടെ തൊലി കറുത്ത നിറം ആകുന്നത് വരെ ചൂടാക്കണം.

3. ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് ഇത് നല്ല പൊടിയായി അരിച്ചെടുക്കുക.

4. ഇതില്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് ഹെയര്‍ ഡൈ പേസ്റ്റ് പോലെ നന്നായി മിക്സ് ചെയ്യണം.

5. ഒരു ചില്ലു പാത്രത്തില്‍ ഇരുട്ടു മുറിയില്‍ ഈ മിശ്രിതം 7 ദിവസം സൂക്ഷിക്കുക.

6. 7 ദിവസം കഴിഞ്ഞാല്‍ സാധാരണ ഹെയര്‍ ഡൈകള്‍ ഉപയോഗിക്കുന്നത് പോലെ ഇത് തലമുടിയില്‍ തേയ്ക്കാം. വൈകുന്നേരം ഇത് തലയില്‍ പുരട്ടുന്നതാണ്
ഉത്തമം. കാരണം പിറ്റേന്ന് കുളിക്കുന്നത് വരെ ഇത് തലമുടിയിലുണ്ടാവും എന്നത് തന്നെ.

7. കൂടുതല്‍ മികച്ച ഫലം കിട്ടണം എന്നുണ്ടെങ്കില്‍ രണ്ടോ മൂന്നോ ദിവസത്തേക്ക് തല കഴുകാതിരുന്നാല്‍ മതി. ഈ ഹെയര്‍ ഡൈ തലമുടിക്ക് സ്വഭാവികമായ നിറം നല്‍കുന്നു കൂടാതെ കൂടുതല്‍ കാലം നില നില്‍ക്കുന്നു. പാര്‍ശ്വ ഫലങ്ങള്‍ ഇല്ല.

വീഡിയോ കൂടി കാണുക.