256 വയസ് വരെ ജീവിച്ച ലീ മുതുമുത്തശ്ശന്റെ ആരോഗ്യ രഹസ്യം അറിയേണ്ടേ?

old

256 വയസ് വരെ ജീവിച്ച അത്ഭുത ചൈനീസ് മുതുമുത്തശ്ശന്റെ ആരോഗ്യ രഹസ്യം എന്തന്നല്ലെ?…. ആ അത്ഭുത രഹസ്യം പുറംലോകമറിഞ്ഞിരിക്കുകയാണിപ്പോള്‍. അവസാന ശ്വാസം വലിക്കുന്നതിനു മുന്‍പ് 256ാം വയസില്‍ എത്തി നില്‍ക്കുമ്പോഴാണ് ചൈനയിലെ രാജാവിനോട് ലീ എന്ന മുത്തശ്ശന്‍ തന്റെ ആയുസിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നത്.

 

മലനിരകളില്‍ മാത്രം കണ്ടുവരുന്ന പ്രത്യേകതരം ഔഷധ സസ്യമാണ് ആ വിസ്മയത്തിനു പിന്നില്‍…ഔഷധസസ്യങ്ങള്‍ ഭക്ഷണമാക്കി ആരംഭിച്ച ജീവിതയാത്രയാണ് ലീ യെ 256 ന്റെ നെറുകയില്‍ കൊണ്ടെത്തിച്ചത്. ഗോജി ബെരി, ഹി ഷുവു, ഗോതു കോല, പിന്നെ ധാന്യമണി കെട്ടിയുണ്ടാക്കിയ വൈന്‍ എന്നീ പൊടിക്കൈകളാണ് 40 വര്‍ഷത്തോളം ലീ പിന്തുടര്‍ന്നത്.

 

ഔഷധസസ്യങ്ങള്‍ മാത്രമല്ല, മനസിനെ സംരക്ഷിക്കുന്ന രീതിയും ആയുസ് നിര്‍ണ്ണയിക്കുമെന്ന് ലീ പറഞ്ഞുവത്രേ..മനസിനെ ശാന്തമായി നിര്‍ത്തുകയും ഒപ്പം ശ്വസനത്തിനുള്ള തന്ത്രങ്ങളും പാലിക്കണം. 23 തവണ വിവാഹം കഴിച്ച ലീക്ക് 200 ല്‍ അധികം കുട്ടികളുണ്ടെന്നാണ് പറയപ്പെടുന്നത്. 500 വയസുള്ള ഒരാളെ ലീ കാണാന്‍ ഇടയായതാണ് ആയുസ് നീട്ടിക്കൊണ്ടു പോകുന്നതിലേയ്ക്ക് നയിച്ചതത്രേ…

 

ചൈനക്കാരൂടെ ഈ മുത്തശ്ശന്റെ പ്രായം സംബന്ധിച്ച വാദത്തെ ന്യൂയോര്‍ക്ക് ടൈംസും സ്ഥിരീക്കരിക്കുന്നു. 1827 ല്‍ ചൈന ഭരിച്ചിരുന്ന വിദേശ ഭരണകൂടം ലീയുടെ 150ാം വയസില്‍ അനുമോദനം അറിയിച്ചുകൊണ്ട് നല്‍കിയ രേഖ ചൈനീസ് പ്രെഫസര്‍ കണ്ടെത്തിയതായി ടൈംസ് ആര്‍ട്ടിക്കിള്‍ പുറത്തുവിട്ടിരുന്നു. പിന്നാലെ ലീയുടെ 200ാം ജന്മദിനത്തില്‍ ചൈനീസ് ഭരണകൂടം നല്‍കിയ ആശംസകളും കണ്ടെത്തിയിരുന്നു.

 

ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഷെയര്‍ ചെയ്യൂ.