ഉണക്ക മുന്തിരി വെള്ളത്തിലിട്ട് ദിവസവും കഴിച്ചാല്‍

ഉണക്ക മുന്തിരി വെള്ളത്തിലിട്ട് കഴിച്ചാൽ
ഊര്‍ജ ലഭ്യത ഉയര്‍ത്തുക, വിറ്റാമിനും ധാതുക്കളും ആഗിരണം ചെയ്യുന്നത്‌ മെച്ചപ്പെടുത്തുക,രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുക, ദഹനം മെച്ചപ്പെടുത്തുക, അസ്ഥികള്‍ക്ക്‌ ബലം നല്‍കുക , അണുബാധയെ പ്രതിരോധിക്കുക, ലൈംഗികശേഷി ഉത്തേജിപ്പിക, അര്‍ബുദത്തെ തടയുക എന്നിങ്ങനെ നീളുന്നു ഉണക്കമുന്തരിയുടെ ആരോഗ്യ ഗുണങ്ങള്‍.ഇന്ന് നമുക്ക് ഉണക്ക മുന്തിരി വെള്ളത്തില്‍ ഇട്ടു കുതിര്‍ത്തു കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം .

ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കുമ്പോള്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജം എളുപ്പത്തില്‍ ലഭ്യമാകും .ക്ഷീണം മാറാനുള്ള നല്ലൊരു വഴിയാണ് ഉണക്ക മുന്തിരി വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കുന്നത്‌ .

നല്ല ശോധനക്കുള്ള നല്ലൊരു വഴിയാണ് ഉണക്ക മുന്തിരി വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കുന്നത്‌ .കുതിര്‍ത്ത മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ഫൈബറുകള്‍ ശരീരത്തില്‍ നല്ല ദഹനം സാധ്യമാക്കും പ്രത്യേകിച്ച് കുട്ടികളില്‍ .ഉണക്ക മുന്തിരി കുതിര്‍ക്കാതെ കഴിക്കുന്നത്‌ ചിലരില്‍ മലബന്ധം ഉണ്ടാകാന്‍ കാരണം ആകും .

ഗ്യാസ് പ്രശ്നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് നല്ലൊരു പരിഹാരമാണ് ഉണക്ക മുന്തിരി വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കുന്നത്‌ .

ഉണക്ക മുന്തിരിയില്‍ ധാരാളമായി കാത്സ്യം അടങ്ങിയിട്ടുണ്ട് .ഉണക്ക മുന്തിരി കുതിര്‍ത്തു കഴിക്കുമ്പോള്‍ ശരീരം കാത്സ്യം വളരെ പെട്ടെന്ന് ആകീരണം ചെയും എന്നതുകൊണ്ട് ഉണക്ക മുന്തിരി സ്ഥിരമായി കുതിര്‍ത്തു കഴിക്കുന്നത്‌ എല്ലുകളുടെ ആരോഗ്യത്തിനു വളരെ നല്ലതാണ് .

ഉണക്ക മുന്തിരിയില്‍ ധാരാളം ആയി ഇരുംബ് അടങ്ങിയിരിക്കുന്നു .ഉണക്ക മുന്തിരി കുതിര്‍ത്തു കഴിക്കുമ്പോള്‍ വളരെ പെട്ടെന്ന് ശരീരം ഇതിലെ ഇരുംബ് ആഗീരണം ചെയും എന്നതുകൊണ്ട് ഇത് സ്ഥിരമായി വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കുന്നത്‌ അനീമിയ തടയാന്‍ വളരെ നല്ലതാണ്.

ഉണക്ക മുന്തിരി വെള്ളത്തില്‍ ഇട്ടു കഴിക്കുന്നത്‌ ഇതിന്റെ ദഹനം എളുപ്പമാക്കുന്നു ഒപ്പം ശരീരത്തിലെ ദഹനപ്രക്രിയ നല്ല രീതിയില്‍ നടക്കാനും ഇത് സഹായിക്കും .

ഉണക്ക മുന്തിരിയില്‍ ധാരാളമായി ആന്റി ഓക്സിഡാന്ടുകള്‍ അടങ്ങിയിരിക്കുന്നു.വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കുമ്പോള്‍ ശരീരം ഇതിനെ വളരെ പെട്ടെന്ന് ആഗീരണം ചെയും .

കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ തടയാന്‍ നല്ലൊരു മാര്‍ഗമാണ് സ്ഥിരമായി ഉണക്ക മുന്തിരി വെള്ളത്തിലിട്ടു കഴിക്കുന്നത്‌ .

ഉണക്ക മുന്തിരി വെള്ളത്തില്‍ ഇട്ടു കഴിക്കുന്നത്‌ ലൈഗീക ആരോഗ്യം വര്‍ധിപ്പിക്കും .ചില സ്ഥലങ്ങളില്‍ ആദ്യ രാത്രിയില്‍ കുങ്കുമ പൂവിനു പകരം ഉണക്ക മുന്തിരി പാലില്‍ കുതിര്‍ത്തു കൊടുക്കുന്നതിന്റെ കാരണം ഇതാണ് .

ഉണക്ക മുന്തിരി വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കുന്നത്‌ ചുണ്ടുകളിലെ കറുപ്പ് നിറം മാറി നല്ല ചുവപ്പ് നിറം ലഭിക്കുവാന്‍ സഹായിക്കും .

ഇത് വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കുന്നത്‌ ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കും എന്നതുകൊണ്ട് തന്നെ മുഖ സൌന്ദര്യത്തിനും ,ചര്‍മ്മ ആരോഗ്യത്തിനും മുടി വളര്‍ച്ചക്കും നല്ലൊരു വഴിയാണ് ഉണക്ക മുന്തിരി വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കുന്നത്‌ .

കുതിര്‍ത്ത ഉണക്ക മുന്തിരി മാത്രമല്ല ആരോഗ്യത്തിനു നല്ലത് ഇത് ഇട്ടുവച്ച വെള്ളവും കുടിക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ് ,രാത്രി മുഴുവന്‍ ഉണക്ക മുന്തിരി കുതിര്‍ത്തു വച്ച ശേഷം രാവിലെ ഈ വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉത്തമം .