താരനും മുടി കൊഴിച്ചിലും ഇനിയില്ല, തഴച്ചുവളരാൻ ഒരൊറ്റ കാര്യം

പെണ്ണിന്റെ സൗന്ദര്യം തന്നെ മുടിയാണെന്നു കേട്ടു വളർന്നൊരു സമൂഹത്തിലാണ് നാമിന്നു ജീവിക്കുന്നത്. ടിവി തുറന്നാൽ പരസ്യങ്ങളേറെയും മുടി തഴച്ചു വളരാനുള്ള ഉൽപ്പന്നങ്ങളുടേതാകും.ഇതൊക്കെ കണ്ടുംകേട്ടും വളരുന്ന തലമുറയ്ക്ക് മുടിയോടുള്ള പ്രണയം വീണ്ടും കൂടുകയേയുള്ളു, പക്ഷേ പറഞ്ഞിട്ടെന്തു കാര്യം പലതും പരീക്ഷിച്ചിട്ടും മുടി വളരുന്നില്ലെന്ന പരാതിയാണ് പലർക്കും. അത്തരക്കാരുടെ ശ്രദ്ധയ്ക്ക്, മുടിയുമായി ബന്ധപ്പെട്ട നിങ്ങളുടെ സകല പ്രശ്നങ്ങളും ഇല്ലാതാക്കാൻ ഒരൊറ്റ കാര്യം മതി, എന്താണെന്നല്ലേ? വീട്ടില്‍ തന്നെ സുലഭമായി കിട്ടുന്ന തൈര് ആണത്. സിങ്ക്, വിറ്റാമിൻ‌ ഇ,പ്രോട്ടീനുകൾ,ലാക്റ്റിക് ആസിഡ് എന്നിവയാൽ സമൃദ്ധമായ തൈര് മുടിയുടെ കരുത്തു വർധിപ്പിക്കുകയും തഴച്ചു വളരാൻ സഹായിക്കുകയും ചെയ്യുന്നു.