2000 ചിലവാക്കി ബ്യൂട്ടി പാര്‍ലറില്‍ പോണ്ട ഫേഷ്യല്‍ വീട്ടില്‍ തന്നെ ചെയ്യാം

ഫേഷ്യല്‍ മസാജ് ചര്‍മസംരക്ഷണത്തിന് വളരെ പ്രധാനമാണ്. ഇതിന് മിക്കവാറും പേര്‍ ബ്യൂട്ടിപാര്‍ലറുകളെ ആശ്രയിക്കാറാണ് പതിവ്. ഇതിനായി പണം ചെലവാക്കാനുള്ള മടിയോര്‍ത്ത് ചിലരെങ്കിലും ഫേഷ്യല്‍ മസാജേ വേണ്ടെന്നു വയ്ക്കും.ഇതിന്റെ ആവശ്യമില്ല. വീട്ടില്‍ തന്നെ ഫേഷ്യല്‍ മസാജ് ചെയ്യാവുന്നതേയുള്ളൂ. ഇതെങ്ങനെ ചെയ്യണമെന്ന് അറിഞ്ഞൂ വയ്ക്കൂ.ഫേഷ്യല്‍ മസാജിന് ആവശ്യമായ ക്രീം കടകളില്‍ നിന്നും വാങ്ങാന്‍ ലഭിക്കും. നല്ല ബ്രാന്റ് നോക്കി വാങ്ങേണ്ടത് പ്രധാനം.മുഖം ആദ്യം നല്ലപോലെ കഴുകി വൃത്തിയാക്കി ടവല്‍ കൊണ്ട് തുടയ്ക്കുക. ക്ലെന്‍സര്‍ പഞ്ഞിയില്‍ മുക്കി മുഖത്തു പുരട്ടി പിന്നീട് ഇത് മറ്റൊരു പഞ്ഞി കൊണ്ട് വൃത്തിയാക്കുകകയുമാകാം.