“നെഞ്ചുവേദന ” അശ്രദ്ധ മൂലം ഒരു ജീവൻ നഷ്ടപ്പെടുത്തണോ ?

“ഹാർട്ട് അറ്റാക്ക്‌ ”
അശ്രദ്ധ മൂലം ഒരു ജീവൻ നഷ്ടപ്പെടുത്തണോ ?
നമ്മള്‍ ദിവസേന എത്രയോ പോസ്റ്റുകള്‍ കാണുന്നു.അവഗണിക്കുന്നു…എന്നാല്‍ ഇത് നിങ്ങള്‍ എല്ലാവരും തീർച്ചയായും ഷെയര്‍ ചെയ്യണം. എത്രയോ ജീവന്‍ ഈ ഒരു അറിവ് മൂലം രക്ഷപെട്ടേക്കാം.
നിങ്ങള്‍ കേട്ടിട്ടില്ലേ? അറ്റാക്ക്‌ ആയിരുന്നു ,ചെറിയ ഒരു വേദനയേ ഉണ്ടായിരുന്നുള്ളൂ ,ഗ്യാസിന്റെ ആണെന്ന് കരുതി ഒരു ഗുളിക കഴിച്ചു .മണിക്കൂറുകള്‍ കഴിഞ്ഞു വേദന കൂടിയപ്പോള്‍ ആണ് ആശുപത്രിയില്‍എത്തിച്ചത്,അവിടെ ചെന്നപ്പോഴാണ് അറ്റാക്ക് ആയിരുന്നു എന്നറിഞ്ഞത്. അപ്പോഴേക്കും ജീവന്‍ പോയി , അര മണിക്കൂര്‍ നേരത്തെ കൊണ്ട് വന്നിരുന്നു എങ്കില്‍ രക്ഷപെടുത്താമായിരുന്നു എന്നും ഡോക്ടര്‍ പറഞ്ഞിട്ടില്ലേ.

നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് ആര്‍ക്കെങ്കിലും ഒക്കെ ഇങ്ങനെ സംഭവിച്ചിട്ടുണ്ടാകും അല്ലേ ………
അസഹ്യമായ ഒരു നെഞ്ചു വേദന വരുമ്പോൾ അത് മാത്രമാണ് ഹാര്‍ട്ട്‌ അറ്റാക്കിന്‍റെ ലക്ഷണം എന്ന്കരുതുന്നവരാണ് മിക്കവരും.(കാരണം നമ്മള്‍ പല സിനിമകളിലും മറ്റും കാണുന്നതും അതൊക്കെയാണല്ലോ,ഒരാള്‍ പെട്ടെന്ന് തീവ്രമായ നെഞ്ചു വേദനയില്‍ പിടയുന്നു,ഉടനെ അറ്റാക്ക്‌ ആണെന്ന് പറയുന്നു.) അതുകൊണ്ട് തന്നെ ചെറിയ വേദനകള്‍ നമ്മള്‍ അവഗണിയ്ക്കുകയും മറ്റു പല വേദനകള്‍ ആണ് എന്ന് കരുതി നിസ്സാരമായി നമ്മള്‍ തള്ളി കളയുമ്പോള്‍ ഹൃദയത്തിലേക്കുള്ള രക്തയോട്ടം നടത്തുന്ന ധമനികള്‍ മുഴുവന്‍ ബ്ലോക്ക്‌ ആകുകയും പെട്ടന്നുള്ള മരണം സംഭവിക്കുകയും ചെയ്യുന്നു………ഇങ്ങനെ ഉള്ള എത്ര സംഭവങ്ങള്‍ നമ്മള്‍ ദിവസേന കേള്‍ക്കുന്നു.നാളെ നമ്മളും ഒരു ഇര ആയിക്കൂടെ. ? അതുകൊണ്ട് ഒരു “വലിയ” ഓര്‍മ്മപ്പെടുത്തലിനായി ആണ് ഇത് ഞാന്‍ പോസ്റ്റ്‌ ചെയ്യുന്നത്.
ഹാര്‍ട്ട് അറ്റാക്കിന്‍റെ കാരണങ്ങളോ , പ്രതിവിധികളോ ,CPR ചെയ്യുന്ന വിധമോ ഒന്നും ഇതില്‍ ഞാന്‍ വിശദീകരിയ്ക്കുന്നില്ല.

ഹാര്‍ട്ട്‌ അറ്റാക്ക്‌പലപ്പോഴും പലര്‍ക്കും തിരിച്ചറിയുവാന്‍ കഴിയുന്നില്ല.സാധാരണയായി അസഹനീയമായ നെഞ്ചു വേദന വരും,അത് കയ്യിലേയ്ക്കും തോളിലേയ്ക്കും താടിയിലേയ്ക്കും, ശരീരത്തിന്റെ പുറം ഭാഗങ്ങളിലേക്കും വ്യാപിക്കും. നെഞ്ചുവേദനയോടൊപ്പം ശ്വാസം കിട്ടാത്ത പോലെ തോന്നും, നെഞ്ചില്‍ ഭാരം അനുഭവപ്പെടും, ഓക്കാനം ,ഛര്‍ദ്ദി ,അമിത വിയർപ്പ് തുടങ്ങിയവയാണ് ഇതിന്‍റെ പ്രധാന ലക്ഷണങ്ങള്‍ .
എന്നാല്‍ ഹാര്‍ട്ട്‌ അറ്റാക്കിന്റെ ലക്ഷണങ്ങള്‍ എല്ലാവരിലും ഒരേ പോലെ അല്ല ഉണ്ടാകുന്നത്. നെഞ്ചു വേദനയുടെ രൂപത്തില്‍ മാത്രമല്ല വയറു വേദന , താടിയ്ക്കു വേദന, കൈവേദന,തോളിനു വേദന മുതലായവയിലൂടെയും വരാം .ചിലരില്‍ ആഴ്ചകള്‍ നീണ്ട ചെറിയ നെഞ്ചു വേദ ന അനുഭവപ്പെടാം,പ്രത്യേകിച്ച്സ്ത്രീകളില്‍. പലരും ആദ്യം ചെറിയ രീതിയില്‍ വരുന്ന നെഞ്ചിനു വേദന ഗ്യാസ് മൂലമുള്ളത് ആണെന്ന് തെറ്റിദ്ധരിച്ചു ഗ്യാസ്സ്ട്രബിൾ മാറാന്‍ ഉള്ള മരുന്ന് കഴിക്കും .യഥാര്‍ത്ഥത്തില്‍ നിങ്ങളുടെഹൃദയത്തിലേക്കുള്ള രക്തയോട്ടം നടത്തുന്ന ധമനികളില്‍ ബ്ലോക്ക്‌ ആയി കൊണ്ടിരിക്കുകയാണ്…ഈ സാഹചര്യത്തില്‍ പെട്ടെന്ന് ആരെയെങ്കിലും സഹായത്തിനു വിളിയ്ക്കുക. എന്നിട്ട് എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടുക എന്നതാണ് ആദ്യം ചെയ്യേണ്ടത് . ഓര്‍ക്കുക, ഓരോ മിനിട്ടും വിലയേറിയതാണ് .ഒറ്റയ്ക്ക് ആണെങ്കില്‍ പലരും ആ സമയത്ത്സ്വയം വാഹനം ഓടിച്ചു ആശുപത്രിയിലേക്ക് പോകാറുണ്ട്. അത് അതിലേറെ അപകടമാണ്. ഈ സമയത്ത് സ്വയം വാഹനം ഓടിക്കുമ്പോള്‍ നമ്മുടെ ശരീരം കൂടുതല്‍ സ്ട്രെയിന്‍ എടുക്കുകയാണ് ചെയ്യുന്നത് . അതുകൊണ്ട് ആരുടെയെങ്കിലും സഹായം തേടേണ്ടതാണ്.
നെഞ്ചു വേദന വന്നാല്‍ ഇറുകിയ വസ്ത്രം അയച്ചിടുക,സ്റ്റെപ്പുകള്‍ കയറാതിരിയ്ക്കുക എന്നിവ പ്രത്യേകം ശ്രദ്ധിക്കുക.

സ്ഥിരമായി പുകവലിയ്ക്കുന്നവര്‍, നേരത്തെ അറ്റാക്ക്‌ വന്നിട്ടുള്ളവര്‍, ഉയര്‍ന്ന കൊളസ്ട്രോള്‍ ഉള്ളവര്‍ തുടങ്ങിയവർക്ക് അറ്റാക്ക്‌ സാധ്യത ഉള്ളതിനാല്‍ ഒരു ഡോക്ടറിന്റെ ഉപദേശ പ്രകാരം ആസ്പിരിന്‍,നൈട്രോ ഗ്ലിസറിന്‍ എന്നിവയില്‍ ഏതെങ്കിലും മരുന്നുകൾ എപ്പോഴും കൈവശം വെക്കേണ്ടതാണ്.
മറ്റൊരു പ്രധാനപ്പെട്ട കാര്യം നെഞ്ച് വേദന ആയി ഒരാളെ ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോള്‍ വേദനയുടെ മൂർധന്യതയിൽ ദാഹം, മൂത്രശങ്ക ഒക്കെ ഉണ്ടാവാറുണ്ട് . പക്ഷെ നിങ്ങള്‍ വഴിയില്‍ വാഹനം നിര്‍ത്തി അതിനു കൂടി സമയം കളയരുത്.ഹാര്‍ട്ട് അറ്റാക്ക് രോഗിയുടെ ജീവന്‍ രക്ഷപെടാന്‍ ഓരോ മിനിട്ടും വിലയേറിയതാണ്. നിങ്ങള്‍ വീണ്ടും താമസിച്ചാല്‍ ജീവന്‍ രക്ഷപെടുത്താന്‍ കഴിയാതെ വരും.
ഓര്‍ക്കുക..
“ഓരോ മിനിട്ടും ഇതില്‍ വിലപ്പെട്ടതാണ്.കാരണം ഒരു ജീവന്‍ അത് വിലയേറിയതാണ്‌ .”