വർഷങ്ങളായി നമ്മൾ കഴിക്കുന്ന എല്ലാം അരിച്ച് ശുദ്ധീകരിക്കുന്ന കിഡ്‌നി ശുദ്ധീകരിക്കാൻ വെറും 5 മിനുട്ട്

അങ്ങനെ ഒരു ശൈത്യ കാലം കൂടി കടന്നുപോയിരിക്കുന്നു. പക്ഷേ നിങ്ങളുടെ ശരീരം ഇപ്പോൾ എങ്ങനെയിരിക്കുന്നുവെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ… ഓരോ ശൈത്യകാലവും കഴിഞ്ഞുപോകുമ്പോൾ നിങ്ങളുടെ ശരീരപ്രകൃതിയെ എത്രത്തോളം കവർന്നെടുക്കുന്നുവെന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ. ഒരാളുടെ നിത്യേനയുള്ള ദിനചര്യകളെയുംശാരീരികസ്ഥിതിഗതികളേയുമൊക്കെ ഒട്ടാകെ തകിടംമറിക്കുന്ന ഒരു ഋതുഭേതമാണ് ശൈത്യകാലം. ഈ വേളകളിൽ ഓരോരുത്തരിലും നെഞ്ചെരിച്ചിലും തളർച്ചയും ശാരീരികക്ഷമതയുമൊക്കെ കൂടുതലായി അനുഭവപ്പെടാറുണ്ട്. ഇവയൊക്കെ എന്നും അനുഭവിച്ചുകൊണ്ടിരിക്കാൻ ആർക്കും ഇഷ്ടമുള്ള കാര്യമല്ല.ശീതകാലം നിങ്ങളിൽ വരുത്തിവച്ച ക്ഷീണാനുഭവങ്ങളെല്ലാം ഒരു മാജിക്കൽ ബട്ടൺ ഉപയോഗിച്ചുകൊണ്ട് റീസെറ്റ് ചെയ്യാൻ കഴിഞ്ഞെങ്കിലെന്ന് ഓരോരുത്തരും ആലോചിച്ചിട്ടില്ലേ… ഉണർവും പുതുമയുമൊക്കെ അതിയായി കൈവരിച്ചു നിന്നുകൊണ്ട് വേനൽക്കാലത്തെ വരവേൽക്കാൻ ഏവർക്കും ആഗ്രഹമുണ്ട്.