നിപ്പാ വൈറസ് ജാഗ്രത പാലിക്കുക

നിപ്പാ വൈറസ്

1998 ല്‍ മലേഷ്യയിലാണ് ഈ വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ വൈറസിനെതിരെ പ്രയോഗിക്കാന്‍ ഫലപ്രദമായ മരുന്നുകളൊന്നും നിലവില്‍ ലഭ്യമല്ല. അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാന്‍ വളരെ വലിയ സാധ്യതയുണ്ട്. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. വിശദമായി മനസ്സിലാക്കുന്നതിനു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. വീഡിയോ ഇഷ്ടമായാല്‍ മറ്റുള്ളവര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. courtesy: Tech Travel by Firoz Chuttipara