മൂത്രത്തിൽ കല്ലിന് ശാശ്വത പരിഹാരം

ശരീരത്തിലെ ധാതുലവണങ്ങളായ കാത്സ്യത്തിന്‍റെയും യൂറിക് ആസിഡിന്‍റെയും തരികള്‍ കൂടിച്ചേര്‍ന്ന് കട്ടിപിടിച്ചുണ്ടാകുന്നവയാണ് കല്ലുകള്‍. വൃക്കയിലുണ്ടാകുന്ന കല്ലുകളില്‍ 80 ശതമാനവും കാത്സ്യം കല്ലുകളാണ്. കാത്സ്യം ഓക്സലേറ്റ്, കാത്സ്യം ഫോസ്ഫേറ്റ് തുടങ്ങിയ സംയുക്തങ്ങളാണ് പ്രധാനമായും കണ്ടുവരുന്നത്. കൂടാതെ രക്തത്തിലെ യൂറിക് ആസഡിന്‍റെ അളവ് കൂടിയാണ് യൂറിക് ആസിഡ് പരലുകള്‍ രൂപപ്പെട്ട് കല്ലുകളായി മാറുന്നത്. മൂത്രാശയ അണുബാധയെ തുടര്‍ന്ന് കണ്ടുവരുന്ന സ്ടൂവൈറ്റ് കല്ലുകള്‍, സിസ്റ്റീന്‍ കല്ലുകള്‍, ട്രിപ്പിള്‍ ഫോസ്ഫേറ്റ് കല്ലുകള്‍ തുടങ്ങിയവയും വിരളമായി കാണപ്പെടുന്ന കല്ലുകളാണ് കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യൂ