പെട്ടെന്നു വെളുക്കാന്‍ ഈ മാന്ത്രിക മരുന്ന്

വെളുക്കാന്‍ ഏറ്റവും നല്ലത് വീട്ടിലെ വഴികള്‍ തന്നെ പരീക്ഷിയ്ക്കുകയാണ്.
കറുപ്പിന് ഏഴഴക് എന്നൊക്കെ ന്യായം പറഞ്ഞാലും വെളുക്കാന്‍ പെടാപ്പാട് പെടുന്നവരാണ് എല്ലാവരും. ഇതിനായി ഗര്‍ഭിണിയാകുമ്പോള്‍ മുതല്‍ ശ്രമങ്ങള്‍ തുടങ്ങുന്നവരും ധാരാളം.

ചര്‍മത്തിന്റെ നിറം പല ഘടകങ്ങളേയും ആശ്രയിച്ചിരിയ്ക്കുന്നു. ഇതില്‍ പാരമ്പര്യം പ്രധാനമാണ്. ഇതല്ലാതെ വെയിലും ചര്‍മസംരക്ഷണവുമെല്ലാം മറ്റു ഘടകങ്ങളാണ്.

വെളുക്കാന്‍ കൃത്രിമ വഴികള്‍ തേടുന്നത് പലപ്പോഴും ദോഷം വരുത്തുകയാണ് ചെയ്യുക. കാരണം ഇതിനായി ലഭിയ്ക്കുന്ന ക്രീമുകളിലും മറ്റും കെമിക്കലുകള്‍ അടങ്ങുന്നതു കൊണ്ടു തന്നെ ദോഷങ്ങള്‍ ഏറെ നീക്കും.

വെളുക്കാന്‍ ഏറ്റവും നല്ലത് വീട്ടിലെ വഴികള്‍ തന്നെ പരീക്ഷിയ്ക്കുകയാണ്. ഇതിനായി പൂര്‍ണഫലം നല്‍കുന്ന പലവിധത്തിലുള്ള മാര്‍ഗങ്ങളുണ്ട്. വെളുപ്പു മാത്രമല്ല, ചര്‍മത്തിന് എല്ലാ വിധ ഗുണങ്ങളും നല്‍കുന്നവയാണ് ഇവ.

ബദാം ഓയില്‍, നാരങ്ങാനീര്, പാല്‍പ്പൊടി
ബദാം ഓയില്‍, നാരങ്ങാനീര്, പാല്‍പ്പൊടി എന്നിവ കലര്‍ത്തി ഒരു ഫേസ് മാസ്‌ക്കുണ്ടാക്കാം. ഇത് മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. ഇത് അടുപ്പിച്ച് അല്‍പ ദിവസം ചെയ്താല്‍ ഗുണം ലഭിയ്ക്കും. നാരങ്ങാനീരിന് ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ഇതിനൊപ്പം പാല്‍പ്പൊടിയും ബദാം ഓയിലിലെ ആരോഗ്യകരമായ കൊഴുപ്പുകളും ചേരുന്നതാണ് ഗുണം നല്‍കുന്നത്.

തൈര്
തൈര് മുഖത്തു പുരട്ടുന്നതും നല്ലതാണ്. തൈരിലെ ലാക്ടിക് ആസിഡ് ആണ് വെളുപ്പു നല്‍കുന്നത്. തൈരിന് ചര്‍മകോശങ്ങളിലേയ്ക്ക് ഇറങ്ങി ചര്‍മത്തിന്റെ ഈര്‍പ്പം നില നിര്‍്ത്താനും ചര്‍മത്തിനു തിളക്കവും മൃദുത്വവും നല്‍കാനും കഴിയും. ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതു തടയാനും ഏറെ നല്ലതാണിത്.

കുക്കുമ്പറിന്റെ നീര്, ചെറുനാരങ്ങാനീര്
എണ്ണമയമുളള മുഖമുള്ളവരെങ്കില്‍ കുക്കുമ്പറിന്റെ നീര്, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി പുരട്ടുന്നത് ഗുണം നല്‍കും. ഇത് മുഖത്തിന് നിറം നല്‍കാന്‍ നല്ലതാണ്. കുക്കുമ്പറിനും നാരങ്ങയ്ക്കും ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ചര്‍മത്തിലെ അമിതമായ എണ്ണമയം നീക്കാനും ഇത് ഏറെ നല്ലതാണ്.

പാല്‍പ്പൊടി, പപ്പായ, തേന്‍, പാല്‍
എണ്ണമയമുള്ള ചര്‍മം വെളുക്കാന്‍ സഹായിക്കുന്ന മറ്റൊരു ഫേസ് പായ്ക്കു കൂടിയുണ്ട്. പാല്‍പ്പൊടി, പപ്പായ, തേന്‍, പാല്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് അമിതമായ എണ്ണമയം നീക്കുന്നതോടൊപ്പം ചര്‍മത്തിന് നിറം നല്‍കുകയും ചെയ്യുന്നു.

തക്കാളി, തൈര്, ഓട്‌സ് പൊടിച്ചത്
തക്കാളി, തൈര്, ഓട്‌സ് പൊടിച്ചത് എന്നിവ ചേര്‍ത്തു മുഖത്തു പുരട്ടാം. ഇത് ഉണങ്ങുമ്പോള്‍ കഴുകാം. ഇതും മുഖത്തിന് നിറം നല്‍കാന്‍ ഏറെ നല്ലതാണ്.

കുക്കുമ്പര്‍ നീര്, തേന്‍
വരണ്ട ചര്‍മമുള്ളവര്‍ക്കു പറ്റിയ നല്ലൊരു ഫേസ് പായ്ക്കാണ് കുക്കുമ്പര്‍ നീര്, തേന്‍ എന്നിവ കലര്‍ത്തിയത്. തേന്‍ മുഖത്തിന് ഈര്‍പ്പം നല്‍കുന്നു.തേന്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഗുണകരമാണ്‌. പാര്‍ശ്വഫലങ്ങളില്ലാത്ത സൗന്ദര്യസംരക്ഷണമാര്‍ഗമാണ്‌ തേന്‍. ചര്‍മത്തിന്‌ തിളക്കം നല്‍കാന്‍ തേന്‍ ഏറെ ഗുണകരമാണ്‌.

കുക്കുമ്പര്‍ ബ്ലീച്ചിംഗ് ഇഫക്ടും നല്‍കുന്ന ഒന്നാണ്.

തക്കാളി
തക്കാളിനീരും അല്ലെങ്കില്‍ തക്കാളിയുടെ പള്‍പ്പും നാരങ്ങാനീരും കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തിന് നിറം നല്‍കാന്‍ സഹായിക്കുന്ന ഒരു വഴിയാണ്. ഇവ രണ്ടിനും ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ഇതാണ് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നത്.

ഒലീവ് ഓയിലില്‍
ഒലീവ് ഓയിലില്‍ ഒരു നുള്ളു കുങ്കുമപ്പൂ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിന് നിറം നല്‍കാനുളള മറ്റൊരു വഴിയാണെന്നു വേണം, പറയാന്‍.എക്‌സ്ട്രാ വിര്‍ജിന്‍ ഒലീവ് ഓയിലാണ് ചര്‍മം വെളുക്കാന്‍ ഉപയോഗിയ്‌ക്കേണ്ടത്. ഇതിലെ വൈറ്റമിന്‍ എ, ഇ, കെ എന്നിവയാണ് ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നത്. ഒ

പച്ചപ്പാലില്‍
പച്ചപ്പാലില്‍ ലേശം കുങ്കുമപ്പൂ ഇട്ടു വയ്ക്കുക. അല്‍പം കഴിഞ്ഞ് ഇത് നല്ലപോലെ പാലില്‍ ചേര്‍ന്നു കഴിയുമ്പോള്‍ മുഖത്തു പുരട്ടാം. മുഖത്തിന് നിറം ലഭിയ്ക്കും.കുക്കുമ്പര്‍ പാലുമായി ചേര്‍ത്തരച്ചു മുഖത്തിടുന്നത്‌ മുഖത്തിനു നിറം നല്‍കുന്ന നല്ലൊരു ഫേസ്‌പായ്‌ക്കാണ്‌. സണ്‍ടാന്‍ മാറ്റാനുള്ള നല്ലൊരു വഴി കൂടിയാണിത്‌.അല്‍പം പാല്‍ ഐസ്‌ക്യൂബ്‌ ട്രേയിലൊഴിച്ച്‌ ഐസാക്കുക. ഇതുപയോഗിച്ചു മുഖം മസാജ്‌ ചെയ്യാം. നിറം വയ്‌ക്കാന്‍ മാത്രമല്ല, ചര്‍മത്തിന്‌ നല്ലൊരു ടോണര്‍ കൂടിയാണിത്‌.