എന്ത് കൊണ്ട് മ​ത്സ്യം കൗ​മാ​ര​ക്കാ​രു​ടെ ഭ​ക്ഷ​ണ​ത്തിൽ തീർ​ച്ച​യാ​യും ഉൾ​പ്പെ​ടു​ത്തന്നം എന്ന് പറയുന്നത്

കൗ​മാ​ര​പ്രാ​യ​ത്തിൽ നാം ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രി​ക്കും യൗ​വ​ന​ത്തി​ലെ ബു​ദ്ധി​വ​ളർ​ച്ച. അ​തി​നാൽ കൗ​മാ​ര​ക്കാ​രു​ടെ ഭ​ക്ഷ​ണ​ത്തിൽ തീർ​ച്ച​യാ​യും ഉൾ​പ്പെ​ടു​ത്തേ​ണ്ട​വ​യി​ലൊ​ന്നാ​ണ് മ​ത്സ്യം, സോ​യാ​ബീൻ, വാൾ​ന​ട്ട് എ​ന്നി​വ. ത​ല​ച്ചോ​റി​ന്റെ ആ​രോ​ഗ്യ​ത്തി​ന് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​മേഗ 3 പോ​ളി അൺ​സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റി ആ​സി​ഡു​കൾ മ​നു​ഷ്യ ശ​രീ​ര​ത്തി​ന് ഉ​ത്പാ​ദി​പ്പി​ക്കാൻ ക​ഴി​യി​ല്ല. ഇവ പ​ച്ച​ക്ക​റി​ക​ളിൽ നി​ന്നും മ​ത്സ്യ​ത്തിൽ നി​ന്നും മാ​ത്ര​മേ ല​ഭി​ക്കൂ. അ​തു​കൊ​ണ്ട് മ​ത്സ്യം ക​ഴി​ക്കാൻ മ​ടി വേ​ണ്ട.

കൗ​മാര പ്രാ​യ​ത്തിൽ ഭ​ക്ഷ​ണ​ത്തിൽ ഒ​മേഗ 3 ഫാ​റ്റി ആ​സി​ഡി​ന്റെ അ​ഭാ​വം ഉ​ത്ക​ണ്ഠ വർ​ദ്ധി​പ്പി​ക്കു​ക​യും പ്രായ​പൂർ​ത്തി​യാ​കു​മ്പോൾ ബു​ദ്ധി പ​രീ​ക്ഷ​ക​ളിൽ മോ​ശം പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാൻ ഇ​ട​യാ​കു​മെ​ന്നും പ​ഠ​നം പ​റ​യു​ന്നു. ന്യൂ​റോ സ​യൻ​സ് എ​ന്ന ജേ​ണ​ലി​ലാ​ണ് ഈ പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ്രോ​സ​സ്ഡ് ഫു​ഡും ജ​ങ്ക് ഫു​ഡു​ക​ളും കു​റ​യ്ക്കാ​നും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

സ​ന്ധി​വാ​ത​ത്തി​ന് പ​രി​ഹാ​ര​മാ​യി പ​ര​സ്യ​ങ്ങ​ളിൽ കാ​ണു​ന്ന നി​ര​വ​ധി മ​രു​ന്നു​കൾ പ​രീ​ക്ഷി​ച്ച് പ​രാ​ജ​യ​പ്പെ​ട്ട​വർ വി​ഷ​മി​ക്കേ​ണ്ട. ന​മ്മു​ടെ അ​ടു​ക്ക​ള​യിൽ​ത്ത​ന്നെ​യു​ണ്ട് പ​രി​ഹാ​രം. സ​ന്ധി​വേ​ദന കു​റ​യ്ക്കാ​നും സ​ന്ധി​വാ​തം മൂ​ലം ഉ​ണ്ടാ​കു​ന്ന വീ​ക്കം കു​റ​യ്ക്കാ​നും മ​ത്സ്യം ക​ഴി​ക്കു​ന്ന​ത് മൂ​ലം സാ​ധി​ക്കും എ​ന്ന് അ​മേ​രി​ക്കൻ ഡോ​ക്ടർ​മാ​രു​ടെ പ​ഠ​ന​ത്തിൽ പ​റ​യു​ന്ന​ത്.

മ​ത്സ്യ ഉ​പ​യോ​ഗ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തിൽ പ​ഠ​ന​ത്തിൽ പ​ങ്കെ​ടു​ത്ത​വ​രെ ഗ്രൂ​പ്പു​കൾ ആ​യി തി​രി​ച്ചു. മാ​സ​ത്തിൽ ഒ​രു ത​വ​ണ​യിൽ കു​റ​വ്, മാ​സ​ത്തിൽ ഒ​രി​ക്കൽ, ആ​ഴ്ച​യിൽ ഒ​ന്നോ ര​ണ്ടോ ത​വണ എ​ന്നി​ങ്ങ​നെ മൂ​ന്ന് ഗ്രൂ​പ്പു​ക​ളാ​ക്കി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ടെ ഗൗ​ര​വം ക​ണ​ക്കാ​ക്കാൻ വീ​ക്ക​ത്തെ​യും വേ​ദ​ന​യെ​യും അ​ടി​സ്ഥാ​ന​മാ​ക്കി ‘​ഡി​സീ​സ് ആ​ക്ടി​വി​റ്റി സ്‌​കോർ​’​ഉ​പ​യോ​ഗി​ച്ചു. 176 പേ​രിൽ ന​ട​ത്തിയ പ​ഠ​ന​ഫ​ല​മാ​ണ് പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. ബോ​സ്റ്റ​ണി​ലെ ബ്രി​ഗം ആൻ​ഡ് വി​മൻ​സ് ഹോ​സ്പി​റ്റ​ലി​ലെ ഡോ.​സാറ ടെ​ടേ​ചി​യു​ടെ നേ​തൃ​ത്വ​ത്തിൽ ന​ട​ത്തിയ ഈ പ​ഠ​നം ആർ​ത്രെ​റ്റി​സ് കെ​യർ ആൻ​ഡ് റി​സർ​ച്ചി​ലാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.