കരിമ്പിൻ ജ്യൂസ് ഉത്തമ പാനീയം

കരിമ്പിൻ ജ്യൂസ് ഉത്തമ പാനീയം ,,,,,

മധുരമുള്ളൊരു പാനീയം എന്നതിനപ്പുറം കരിമ്പിൻ ജ്യൂസിന്റെ ആരോഗ്യഗുണങ്ങൾ നമ്മിൽ എത്ര പേർക്കറിയാം

മഞ്ഞപ്പിത്തത്തിന്റെ ചികിത്‌സയ്‌ക്കും വൃക്കരോഗങ്ങൾക്കും ഉത്തമമായ
കരിമ്പിൻ ജ്യൂസ് കടുത്ത ജലദോഷം അകറ്റാനും ഉപകരിക്കും. മൂത്രത്തിൽ കല്ലിനും മൂത്രത്തിൽ പഴുപ്പിനും ശമനമുണ്ടാക്കുന്നു കരിമ്പിൻ ജ്യൂസ്. കാൻസറുകൾക്കെതിരെ ( പ്രത്യേകിച്ച് പ്രോസ്‌റ്റേറ്റ് കാൻസർ ) പ്രവർത്തിക്കാനും ഈ പാനീയത്തിന് കഴിയും. ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവരുടെ ഉത്തമ സുഹൃത്തു കൂടിയാണ് കരിമ്പിൻ ജ്യൂസ്

മഞ്ഞപ്പിത്തത്തിനുള്ള തികച്ചും സ്വാഭാവികമായ ഒരു ചികിത്സാ
മാര്‍ഗമാണ് കരിമ്പ് ജ്യൂസ്. കരളിന്റെ പ്രവര്‍ത്തനം സുഗമമായി നടത്താനും ഇതുവഴി മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്ന ബിലിറൂബിന്‍ എന്ന പദാര്‍ത്ഥത്തിന്റെ ഉല്‍പാദനം തടയാനും കരിമ്പിന്‍ ജ്യൂസ് സഹായിക്കും.

ജ്യൂസുകളുടെ കൂട്ടത്തില്‍ പലപ്പോഴും നാം കരിമ്പ് ജ്യൂസിന് പ്രാധാന്യം നല്‍കാറില്ല. ഇത് എല്ലായിടത്തും എല്ലാക്കാലവും ലഭിക്കില്ലെന്നതും ഒരു കാരണമാണ്. കരിമ്പ്ജ്യൂസ് ദാഹവും എനര്‍ജിയും നല്‍കാന്‍ മാത്രമല്ല, പല രോഗങ്ങള്‍ക്കുമുള്ള ഒരു പരിഹാരം കൂടിയാണ്.

ഔഷധഗുണമുള്ള ജ്യൂസ് എന്നു
വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം.ശരീരത്തിലെ പല അണുബാധകളും തടയാനുള്ള ഒരു വഴിയാണ് കരിമ്പ് ജ്യൂസ് കുടിയ്ക്കുന്നത്. യൂറിനറി ഇന്‍ഫെക്ഷന്‍, ദഹനപ്രശ്‌നങ്ങള്‍, ലൈംഗികരോഗങ്ങള്‍ എന്നിവ പരിഹരിക്കാന്‍ കരിമ്പിന്‍ ജ്യൂസ്
നല്ലൊരു മരുന്നാണ്.

കിഡ്‌നി സ്‌റ്റോണ്‍ തടയാനും
കരിമ്പ് ജ്യൂസ് സഹായിക്കും.
കരിമ്പിന്‍ ജ്യൂസ് മൂത്രക്കല്ലിനെ പൊട്ടിച്ചു കളയാന്‍ സഹായിക്കും. ഇല്ലെങ്കില്‍ ഇവ അലിഞ്ഞു പോകാന്‍ ഇടയാക്കും.