എലിപ്പനി:144പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; അഞ്ചു ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

എലിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം.മഴ ദുരിതം വിതച്ച കേരളത്തിലെ അഞ്ചു ജില്ലകളിലാണ് ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം. അടുത്തിടെ എലിപ്പനി ബാധിച്ച് കൂടുതൽ പേർ ചികിത്സ തേടിയ തൃശ്ശൂർ , പാലക്കാട് ,മലപ്പുറം, കോഴിക്കോട് ,കണ്ണൂർ ജില്ലകളിലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം മലപ്പുറത്ത് പണി മൂലമുണ്ടായ മരണം എലിപ്പനി കാരണമാണെന്ന് സംശയമുണ്ട്. മലപ്പുറം എടവണ്ണ സ്വദേശി ഉണ്ണിക്കൃഷ്ണനാണു കഴിഞ്ഞ ഞായറാഴ്ച മലപ്പുറത്ത് മരിച്ചത്

എലിപ്പനി കാരണം ഈ മാസം മൂന്നു പേര്‍ മരിച്ചു. 144പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 319പേര്‍ എലിപ്പനി ലക്ഷണങ്ങളോടെ ചികില്‍സയിലുണ്ട്. ഇന്ന് മാത്രം മുപ്പത്തിയഞ്ച് പേര്‍ എലിപ്പനി ലക്ഷണങ്ങളോടെ ചികില്‍സ തേടി.