വാള്‍നട്ട് ആരോഗ്യത്തിനു ഉത്തമം

ആരോഗ്യത്തിന് ഡ്രൈ ഫ്രൂട്‌സ് ഏറെ നല്ലതാണ്. ഡ്രൈ ഫ്രൂട്‌സെന്നു പറയുമ്പോള്‍ ബദാമും കശുവണ്ടിപ്പരിപ്പുമെല്ലാമാണ് നാം പൊതുവെ ഓര്‍ക്കാറ്. എന്നാല്‍ ഇതില്‍ വാള്‍നട്ടിനും പ്രധാന സ്ഥാനമുണ്ട്.
വാള്‍നട്ട് അള്‍പം കയ്പുള്ള, എന്നാല്‍ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ്. നല്ല നാരുകളുള്ള ഒന്ന്. ഹൃദയാരോഗ്യത്തിനും ഏറെ ഫലപ്രദം.
വാള്‍നട്ട് പല രീതിയിലും കഴിയ്ക്കാം. തേനുമായി ചേര്‍ത്തും പാലുമായി ചേര്‍ത്തുമെല്ലാം.
വാള്‍നട്ട് പാലില്‍ പൊടിച്ചു കലക്കി കഴിയ്ക്കുന്നതുകൊണ്ടുള്ള ചില പ്രയോജനങ്ങളെക്കുറിച്ചറിയൂ,

തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് പാലും വാള്‍നട്‌സും.എന്നാല്‍ അതേ സമയം തൂക്കം ആരോഗ്യകരമായി കൂട്ടും.

പ്രമേഹം കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് വാള്‍നട്ടും പാലും. പ്രത്യേകിച്ചു ടൈപ്പ് 2 പ്രമേഹം.

വാള്‍നട്‌സും പാലും ഒരുമിച്ചു കഴിയ്ക്കുന്നത് പുരുഷബീജത്തിന് ഏറെ ഗുണം ചെയ്യും. ചലനശേഷിയും എണ്ണവും വര്‍ദ്ധിയ്ക്കും.

സ്ത്രീകളുടെ സ്തന വളര്‍ച്ചയ്ക്ക് ഗുണം ചെയ്യാന്‍ കഴിവുള്ളതാണ് പാല്‍ വാള്‍നട്‌സ്.സ്തനാര്‍ബുദ ക്യാന്‍സറിനെ പ്രതിരോധിയ്ക്കാനും നല്ലത്.

ദിവസവും വാള്‍നട്ടും പാലും കഴിക്കുന്നതുവഴി പാന്‍ക്രിയാറ്റിക് ക്യാന്‍സറിനെ തടഞ്ഞുനിര്‍ത്തും.

മറ്റൊരു കാരണം നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തിനു കൂടിയാണ്. ഇതില്‍ കൂടിയതോതില്‍ ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയസംബന്ധമായ എല്ലാ രോഗത്തെയും പ്രതിരോധിക്കും.

തലച്ചോറിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് വാള്‍നട്ടും പാലും. വാള്‍നട്‌സില്‍ വൈറ്റമിന്‍ ഇ, ഫ്‌ളേവനോയ്ഡ്‌സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ആവശ്യമില്ലാത്ത റാഡിക്കല്‍സിനെ നീക്കം ചെയ്യും. ഡെമന്‍ഡിയ പോലുള്ള രോഗത്തെ പ്രതിരോധിക്കും.

ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയതു കൊണ്ടുതന്നെ സ്‌ട്രെസ്, ഡിപ്രഷന്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്.