കൊഴുപ്പിനെ ഉരുക്കി ശരീരം ക്ലീന്‍ ആക്കും ഈ ജ്യൂസ്

അമിതവണ്ണവും തടിയും എല്ലാവരേയും പ്രതിസന്ധിയില്‍ ആക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. പലപ്പോഴും ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുന്നു. ഇതെല്ലാം പലപ്പോഴും ആരോഗ്യത്തിന് ദോഷകരമായി മാറുന്നതിന് അധികം സമയം വേണ്ട. ശരീരത്തില്‍ കൊഴുപ്പ് വര്‍ദ്ധിക്കുമ്പോഴാണ് അത് അമിതവണ്ണവും കുടവയറും കൊളസ്‌ട്രോളും എല്ലാമായി മാറുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ കൊഴുപ്പിനെ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അല്‍പം ആരോഗ്യത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

തക്കാളി ജ്യൂസ് കൊഴുപ്പ് കുറയ്ക്കുന്നതിനും ശരീരത്തിലെ വിഷം പുറത്ത് കളയുന്നതിനും ഉത്തമമാണ്. തക്കാളി ജ്യൂസ് തയ്യാറാക്കുമ്പോള്‍ ഇതിലെ കുരു കളഞ്ഞ് വേണം ജ്യൂസ് തയ്യാറാക്കാന്‍ എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അല്ലെങ്കില്‍ അത് കിഡ്‌നിസ്റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ചീരയുടെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട ആവശ്യം വരുന്നില്ല. കാരണം പലവിധത്തില്‍ ആരോഗ്യത്തിന് സൂപ്പര്‍ ഫുഡ് എന്ന് പറയാവുന്ന ഒന്നാണ് ചീര. ചീര കഴിക്കുന്നതിലൂടെ ആരോഗ്യത്തിന്റെ പല പ്രശ്‌നങ്ങളും നമുക്ക് പരിഹരിക്കാവുന്നതാണ്. ചീരയേക്കാള്‍ മികച്ച് നില്‍ക്കുന്നത് എന്തുകൊണ്ടും ചീര ജ്യൂസ് തന്നെയാണ്.

സബര്‍ജെല്ലും ആപ്പിളും ചേര്‍ത്ത് ജ്യൂസ് തയ്യാറാക്കാം. ഇത് രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം ശീലമാക്കുക. ശരീരത്തില്‍ ഒളിച്ചിരിക്കുന്ന കൊഴുപ്പിനെ വരെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഈ മാര്‍ഗ്ഗങ്ങള്‍. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ് മാതള നാരങ്ങ ജ്യൂസ്. ഇത് സ്ഥിരമായി കഴിക്കുന്നത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതോടൊപ്പം ശരീരത്തില്‍ അടങ്ങിയിട്ടുള്ള അമിതകൊഴുപ്പിനും പരിഹാരം കാണുന്നു. തണ്ണിമത്തനും ആപ്പിളും എല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. കാരണം അത്രക്കധികം ഇത് ആരോഗ്യത്തിന് മികച്ചതാണ്. ഏത് ഒതുങ്ങിക്കിട്ടാത്ത തടിയും കുറക്കുന്ന കാര്യത്തില്‍ വളരെ മികച്ച ഒന്നാണ് തണ്ണിമത്തനും ആപ്പിളും മിക്‌സ് ചെയ്ത ജ്യൂസ്.