Uncategorized

വായ്‌നാറ്റം, പല്ലിലെ മഞ്ഞനിറം ഇവയെല്ലാം മാറ്റാൻ വെളിച്ചെണ്ണ ഒറ്റമൂലി

വായ്‌നാറ്റം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പലരും സങ്കടപ്പെടുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ രണ്ട് നേരമല്ല അഞ്ച് നേരം വരെ പല്ല് തേക്കുന്നവര്‍ നമുക്ക് ചുറ്റും ഉണ്ടാവാം. എന്നാല്‍ ഇത് കൊണ്ടൊന്നും ചിലപ്പോള്‍ പല്ല് വെളുക്കില്ല മാത്രമല്ല പല്ലിലെ മഞ്ഞനിറത്തിനൊട്ട് മാറ്റവും വരില്ല. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് നമ്മള്‍ എപ്പോഴും ശ്രമിക്കേണ്ടത്.

വായിലെ ബാക്ടീരിയയെ ഇല്ലാതാക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു വെളിച്ചെണ്ണ. ഇതിലുള്ള ഫാറ്റി ആസിഡ്, ലോറിക് ആസിഡ് എന്നിവയാണ് ഇത്തരം പ്രതിസന്ധികളില്‍ നിന്ന് പല്ലിനെ സംരക്ഷിക്കുന്നത്. മാത്രമല്ല പല്ലിനുണ്ടാവുന്ന വിവിധ പ്രശ്‌നങ്ങളില്‍ നിന്നും പല്ലിനെ സംരക്ഷിക്കാന്‍ വെളിച്ചെണ്ണക്ക് കഴിയുന്നു. മോണരോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നു വെളിച്ചെണ്ണ. മോണരോഗത്തിന്റെ പ്രധാന കാരണം എന്ന് പറയുന്നത് പലപ്പോഴും പല്ലില്‍ പ്ലേക്ക് അടിഞ്ഞ് കൂടുന്നതാണ്. ഇത് പല വിധത്തിലാണ് പല്ലിന് വില്ലനായി മാറുന്നത്. അതുകൊണ്ട് ഈ പ്രശ്‌നത്തെ ആദ്യം ഇല്ലാതാക്കുകയാണ് ചെയ്യേണ്ടത്. ദിവസവും ഓയില്‍ പുള്ളിംഗ് ചെയ്യുന്നതിലൂടെ പ്ലേക്ക് അടിഞ്ഞ് കൂടുന്നതിനുള്ള സാധ്യത വളരെ കുറയുകയാണ് ചെയ്യുന്നത്.

പല്ല് ദ്രവിക്കുന്നതാണ് പലപ്പോഴും ദന്തസംരക്ഷണത്തില്‍ വില്ലനാവുന്ന മറ്റൊരു പ്രശ്‌നം. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു വെളിച്ചെണ്ണ. ഇത് ബാക്ടീരിയയെ ഇല്ലാതാക്കി പല്ലിന് നല്ല ആരോഗ്യവും തിളക്കവും നല്‍കുന്നു. പലരിലും പല്ലിലെ പോടിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് വെളിച്ചെണ്ണ. ഇത് പല്ലിന്റെ ആഴത്തില്‍ ഇറങ്ങിച്ചെന്ന് വൃത്തിയാക്കുന്നതിന് സഹായിക്കുന്നു. അതിലുപരി പല്ലിന്റെ പോടില്‍ ഉള്ള അഴുക്കിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. പലര്‍ക്കും ആത്മവിശ്വാസം കെടുത്തുന്ന ഒന്നാണ് പല്ലിലെ മഞ്ഞ നിറം. പല്ലിലെ മഞ്ഞ നിറം ഇല്ലാതാക്കാന്‍ സഹായിക്കുന്നു വെളിച്ചെണ്ണ. വെളിച്ചെണ്ണ ഉപയോഗിക്കുന്നതിലൂടെ പല്ലിലെ മഞ്ഞ നിറത്തിന് പഹരിഹാരം കാണാന്‍ സാധിക്കുന്നു. ഇത് പല്ലിന്റെ തിളക്കത്തിന് വളരെയധികം സഹായിക്കുന്നു.

വീട്ടില്‍ തന്നെ നമുക്ക് ഇനി ടൂത്ത് പേസ്റ്റ് തയ്യാറാക്കാവുന്നതാണ്. അല്‍പം വെളിച്ചെണ്ണ രണ്ട് ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ, പത്ത് ഇരുപത് തുള്ളി കര്‍പ്പൂര തുളസി എണ്ണ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. വെളിച്ചെണ്ണ ചൂടാക്കി ഇതിലേക്ക് ബേക്കിംഗ് സോഡ ചേര്‍ക്കാം. ഇത് പേസ്റ്റ് പരുവത്തില്‍ ആവുമ്പോള്‍ ഇതിലേക്ക് ബാക്കിയുള്ള ചേരുവകളും ചേര്‍ക്കാവുന്നതാണ്. ഇത് നല്ലതു പോലെ തണുത്തശേഷം ഒരു പാത്രത്തില്‍ അടച്ച് സൂക്ഷിക്കണം. പല്ല് തേക്കുമ്പോള്‍ ഈ പേസ്റ്റ് എടുത്ത് പല്ല് തേക്കൂ. ഇതുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പലപ്പോഴും സൗന്ദര്യത്തിന് വില്ലനാവുന്ന പല്ലിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ ടൂത്ത്‌പേസ്റ്റ്.

Show More

Related Articles

Back to top button
Close
Close