വസ്ത്രത്തിൽ പറ്റിയ കറയും കരിമ്പനും അകറ്റാൻ ഒരു സിംപിൾ നാച്ചുറൽ വഴി

വസ്ത്രങ്ങളിലെ പഴക്കറ മാറാന്‍ കറപുരണ്ട ഉടനെ കറിയുപ്പു ലായനി ഒഴിച്ചു പത്ത് മിനിറ്റു കഴിഞ്ഞ് ചൂടുള്ളവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകുക.മഞ്ഞളിന്‍റെ കറ വസ്ത്രത്തില്‍ പുരണ്ടാല്‍ സോപ്പും ചൂടുള്ള വെള്ളവും ഉപയോഗിക്കണം. വസ്ത്രങ്ങളില്‍ തുരുമ്പ് കറ പുരണ്ടാല്‍ കുറച്ചു പാല്‍ പുരട്ടി ഉപ്പിന്‍റെ ഗാഡ ലായനി ഉപയോഗിച്ച് കയുകുകയോ ചെറുനാരങ്ങാനീര് പുരട്ടി പത്ത് മിനിറ്റിനുശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകുക.വസ്ത്രങ്ങളിലെ ഒരുവിധം എല്ലാ കറകളും ഇല്ലാതാക്കാന്‍ തക്കാളി നിരീല്‍ മുക്കിയ തുണിക്കഷ്ണം ഉപയോഗിച്ച് കറയുള്ള ഭാഗം അമര്‍ത്തി തുടക്കുകയും ഒരു മണിക്കൂറിനു ശേഷം കഴുകികളയുക.

വസ്ത്രങ്ങളില്‍ ടാര്‍ പുരണ്ടാല്‍ തുണിക്ക് കേടുപറ്റാതെ കഴിയുന്ന രീതിയില്‍ ചുരണ്ടികളയുകയും അതിനുശേഷം തുണിയില്‍ ഒലിവെണ്ണ പുരട്ടി ഇളം ചൂടുള്ള സോപ്പു വെള്ളത്തില്‍ കഴുകിയാല്‍ മതി.വസ്ത്രങ്ങളില്‍ മുറുക്കാന്‍ കറ പുരണ്ടാല്‍ നരങ്ങാനീരോ തൈരോ പുരട്ടിയാല്‍ മതി.വസ്ത്രങ്ങളില്‍ പാല്‍കറ പുരണ്ടാല്‍ ആദ്യം തണുത്ത വെള്ളത്തില്‍ കഴുകി പിന്നീട് സോപ്പുപയോഗിച്ച് കഴുകുക.വസ്ത്രങ്ങളില്‍ തുരുമ്പ് കറ പുരണ്ടാല്‍ വാളന്‍പുളി പിഴിഞ്ഞെടുത്ത ചാറുപുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകുക.വസ്ത്രങ്ങളില്‍ ഗ്രീസ് പുരണ്ടാല്‍ വെള്ളം നനയ്ക്കാതെ അലക്കുസോപ്പുകൊണ്ട് ഉരയ്ക്കുകയും അര മണിക്കൂറിനു ശേഷം ചൂടുള്ളവെള്ളമൊഴിച്ച് കഴുകുക.

അലക്കിയിട്ടും മാറാത്ത ഗ്രീസ് കറയ്ക്ക് മുകളില്‍ ടാല്‍ക്കം പൌഡര്‍ വിതറി വൃത്തിയുള്ള തുണി വിരിച്ച് ഇസ്തിരിയിടുക.വസ്ത്രങ്ങളില്‍ കരിമ്പന്‍ പിടിച്ചാല്‍ അവിടെ തൈര് പുരട്ടിവെയ്ക്കുകയും അടുത്ത ദിവസം സോപ്പുപയോഗിച്ച് നനക്കുക. ഈ പ്രവര്‍ത്തനം കുറച്ചു ദിവസം ആവര്‍ത്തിക്കണം.വസ്ത്രങ്ങളിലെ രക്തക്കറ കളയാന്‍ അല്‍പ്പം ഉപ്പുനീര് പുരട്ടിയശേഷം സോപ്പു ഉപയോഗിച്ച് കഴുകുക.

വസ്ത്രങ്ങളില്‍ മാംസ കറ പുരണ്ടാല്‍ ഉപ്പുള്ള തണുത്തവെള്ളത്തില്‍ കഴുകിയ ശേഷം സോപ്പു വെള്ളത്തില്‍ കഴുകിയെടുക്കുക.തെയില കറ വസ്ത്രങ്ങളില്‍ പുരണ്ടാല്‍ അല്‍പം ചെറുനാരങ്ങാനീരും ഉപ്പും ചേര്‍ത്തു കളയുക.പട്ടു വസ്ത്രങ്ങളില്‍ കാപ്പിക്കറ പുരണ്ടാല്‍ അവിടെ അല്‍പ്പം നാരങ്ങനീര് തേച്ച് അഞ്ചുമിനിട്ടുകള്‍ക്കു ശേഷം നല്ല വെള്ളത്തില്‍ കഴുകുക.സില്‍ക്ക് സാരിയിലെ എല്ലാ കറകളും അകറ്റാന്‍ യുക്കാലിപ്റ്റസ് ഉപയോഗിച്ച് നീക്കം ചെയ്യാം.

പട്ടു വസ്ത്രങ്ങളില്‍ സാധാരണ കറ പുരണ്ടാല്‍ പശുവിന്‍ പാല്‍ കറയ്ക്കുമീതെ പുരട്ടി കഴുകിയാല്‍ നല്ല ഫലം ചെയ്യും.വസ്ത്രങ്ങളില്‍ നീലം മുക്കുന്നത് അധികമായാല്‍ അരകപ്പ് വിനാഗിരി ഒരു ലിറ്റര്‍ വെള്ളത്തില്‍ ഇളക്കിയശേഷം വസ്ത്രങ്ങള്‍ ഇതില്‍ പത്തുമിനിട്ട് മുക്കിവെയ്ക്കുക. ശേഷം ശുദ്ധജലത്തില്‍ കഴുകി ഉണക്കുക.

നീലത്തില്‍ അല്‍പ്പം അലക്കുകാരം (വാഷിംഗ് സോഡാ) ഉപയോഗിച്ചാല്‍ തുണി അലക്കുമ്പോള്‍ നീലം കട്ടപിടിക്കില്ല.വസ്ത്രങ്ങളിലെ മഷി കറമാറ്റാന്‍ ആ ഭാഗം തക്കാളി നീരു കൊണ്ട് തുടക്കുകയും പിനീട് ഉപ്പു ചേര്‍ത്ത നാരങ്ങനീരുകൊണ്ട് തുടച്ച് ചൂടുള്ള സോപ്പുവെള്ളത്തില്‍ കഴുകുക. തക്കാളിനീരും നാരങ്ങനീരും ഒരു കഷ്ണം പട്ടുതുണികൊണ്ട് തുടച്ചു മാറ്റുക.

വസ്ത്രങ്ങളില്‍ നീലം മുക്കുമ്പോള്‍ അല്‍പ്പം ഉപ്പുപൊടി ഇട്ടാല്‍ നീലം എല്ലാ ഭാഗങ്ങളില്‍ എത്താന്‍ സഹായിക്കും,തുണികളില്‍ നീലം അധികമായാല്‍ അരകപ്പ് വിനാഗിരി ഒഴിച്ച് നന്നായി ഇളക്കിയ വെള്ളത്തില്‍ വസ്ത്രങ്ങള്‍ പത്തുമിനിട്ട് മുക്കിവേയ്ക്കുക. അപ്പോള്‍ നീലം ഇളകി കിട്ടും. ശേഷം ശുദ്ധ ജലത്തില്‍ കഴുകിയാല്‍ മതി.വസ്ത്രങ്ങളിലെ കറുത്ത മഷി മാറ്റാന്‍ ടൊമാറ്റോ നീരോ, തൈരോ പുരട്ടിയശേഷം കഴുകിയാല്‍മതി.വസ്ത്രങ്ങളിലെ നീല മഷി മാറ്റാന്‍ ചുണ്ണാമ്പുപുരട്ടി അരമണിക്കൂറിനുശേഷം കഴുകി കളഞ്ഞാല്‍മതി.