മുരിങ്ങയില 300 രോഗങ്ങള്‍ക്കുള്ള മരുന്ന്

മുരിങ്ങയില നിത്യ ഭക്ഷണത്തിന്റെ ഭാഗമായിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. തൊടിയിലും പറമ്പിലും സ്വന്തം കൈകള്‍ കൊണ്ട് നട്ടുപിടിപ്പിച്ച ചെടികളില്‍ നിന്നും പറിച്ചെടുത്ത ശുദ്ധമായ ഇലകള്‍ കറിവെച്ചും തോരന്‍വെച്ചും പഴയ തലമുറ ഭക്ഷണം പോഷക സമൃദ്ധമാക്കി.

ഇന്ന് ചിക്കനും ബര്‍ഗറുമാണ് എല്ലാവരുടെയും ഇഷ്ട വിഭവങ്ങള്‍. മുരിങ്ങയിലയുടെ രുചി എന്താണെന്ന് പോലും ചിലര്‍ക്ക് അറിയില്ല. ഇലകള്‍ കൊണ്ടുള്ള വിഭവങ്ങള്‍ തീന്‍മേശയില്‍ കാണുന്നത് തന്നെ വെറുപ്പാണ് ചിലര്‍ക്ക്. എന്നാല്‍ വീട്ടുമുറ്റത്ത് മുരിങ്ങ നട്ടുപിടിപ്പിക്കേണ്ട കാലം അതിക്രമിച്ചു. ഇനിയെങ്കിലും ഭക്ഷണത്തില്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്തേണ്ടിയിരിക്കുന്നു.

മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ അത് കഴിച്ചുപോകും. ഒട്ടേറെ ഗുണങ്ങള്‍ മുരിങ്ങയില നിങ്ങള്‍ക്ക് നല്‍കും. മുന്നൂറില്‍പരം രോഗങ്ങള്‍ ഇല്ലാതാക്കാനുള്ള കഴിവ് മുരിങ്ങയിലയ്ക്കുണ്ട്.

വിറ്റാമിന്‍

വിറ്റാമിന്‍ എ, ബി, സി, ഡി, ഇ എന്നിവ കൂടിയ തോതില്‍ മുരങ്ങയിലയില്‍ അടങ്ങിയിട്ടുണ്ട്.

കണ്ണിന്

കണ്ണിനുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും മാറ്റാന്‍ മുരിങ്ങയില കഴിച്ചാല്‍ മതി. കാത്സ്യത്തിന്റെ ഒരു കേന്ദ്രതന്നെയാണിത്.

എല്ലിന്

എല്ലുകള്‍ക്ക് ശക്തി നല്‍കാന്‍ മുരിങ്ങയില കഴിക്കാം. ഇരുമ്പ് സത്ത് കൂടിയ പച്ചക്കറിയാണിത്.

ഹൃദയത്തിന്

ഹൃദയത്തിന്റെ ആരോഗ്യത്തിന് സഹായകമാകും. ഹൃദ്രോഗം പോലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കും.

നാഡികള്‍ക്കുണ്ടാകുന്ന പ്രശ്‌നം

ഇരുമ്പിന്റെയും ഫോസ്ഫറസിന്റെയും ഒരു കലവറ തന്നെയാണ് മുരിങ്ങയില. നാഡീ സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും അകറ്റും .

ചര്‍മത്തിന്

ചര്‍മ സംരക്ഷണത്തിനും മുരിങ്ങയില നല്ലതാണ്. ആയുര്‍വ്വേദത്തില്‍ നിരവധി ഔഷധങ്ങളില്‍ മുരിങ്ങ ഉപയോഗിക്കാറുണ്ട്.

രക്തസമ്മര്‍ദ്ദം

മുരിങ്ങയിലയുടെ നീര് രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ സഹായകമാകും.

ബുദ്ധി ശക്തി

മുരിങ്ങയില സ്ഥിരമായി കഴിക്കുന്നത് കുട്ടികളില്‍ ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കും. പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

അതിസാരം

അതിസാരം ഇല്ലാതാക്കാന്‍ കഴിവുണ്ട് മുരിങ്ങയിലയ്ക്ക്. ഇത്തരം പ്രശ്‌നങ്ങള്‍ വരാതെ നോക്കും.

പനി, ജലദോഷം

വൈറ്റമിന്‍ സി കൂടിയതോതില്‍ അടങ്ങിയിരിക്കുന്ന മുരിങ്ങയില ഓറഞ്ചിന്റെ ഏഴ് മടങ്ങ് ഗുണം നല്‍കും. ഇത് പനി, ജലദോഷം പോലുള്ള രോഗത്തോട് പൊരുതും.

പല്ലിന്

കാത്സ്യം കൂടിയ തോതില്‍ അടങ്ങിയ മുരിങ്ങയില കഴിക്കുന്നതിലൂടെ പല്ലുകള്‍ക്ക് ശക്തി ലഭിക്കുന്നു.

വേദകള്‍ക്ക്

മുരിങ്ങയിലയുടെ പേസ്റ്റ് വേദനയുള്ള ഭാഗത്ത് പുരട്ടിയാല്‍ ആശ്വാസം കിട്ടും. തലവേദന, സന്ധിവേദന എന്നിവയ്ക്ക് മരുന്നായി ഉപയോഗിക്കാം.

ദഹനം
ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയ ഇവ കഴിക്കുന്നതിലൂടെ ദഹനപ്രക്രിയ മെച്ചപ്പെടുന്നു.

പ്രമേഹം

ഒരു ആന്റി-ഇന്‍ഫഌമേറ്ററിയായി പ്രവര്‍ത്തിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.