പച്ചമഞ്ഞളും നെല്ലിക്കയും പ്രമേഹത്തിന് ഒറ്റമൂലി

ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് പലപ്പോഴും പ്രമേഹം. മഹാരോഗങ്ങളഉടെ കൂട്ടത്തില്‍ തന്നെയാണ് പ്രമേഹത്തേയും കണ്ട് വരുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഒന്നുമില്ലാതെ അത് കടന്നു പോവുക വളരെ ദുഷ്‌കരമാണ്. ഇത് പല വിധത്തിലാണ് ജീവിതത്തില്‍ നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഏത് അവസ്ഥയിലും പ്രായത്തിലും നിങ്ങളെ പ്രമേഹം ബാധിക്കാവുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് മരുന്നുകള്‍ കഴിക്കും മുന്‍പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പരിലും പാരമ്പര്യമായും പ്രമേഹം ഉണ്ടാവുന്നു. ജീവിതത്തില്‍ പല അവസ്ഥകളിലൂടെയും ഇത് നിങ്ങളെ കൊണ്ട് ചെന്നെത്തിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ നമുക്ക് തരണം ചെയ്യാവുന്നതാണ്.

അല്‍പം പച്ചമഞ്ഞളും പച്ച നെല്ലിക്കയുടെ നീരും തുല്യമായി എടുത്ത് നല്ലതു പോലെ മിക്‌സ് ചെയ്യണം. അതിനു ശേഷം ഇതിലേക്ക് അല്‍പം ശുദ്ധമായ തേന്‍ ചേര്‍ക്കണം. ഇത് മൂന്നും നല്ലതു പോലെ മിക്‌സ് ചെയ്ത ശേഷം ഇത് വെറും വയറ്റില്‍ കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. പ്രമേഹത്തിന് നല്ലൊരു ഒറ്റമൂലിയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

ശ്രദ്ധിക്കേണ്ടത്
എന്നാല്‍ മുകളില്‍ പറഞ്ഞ ഒറ്റമൂലികള്‍ കഴിക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് ഡോക്ടറോട് ചോദിച്ച് വേണം ഇത്തരം ഒറ്റമൂലികള്‍ കഴിക്കേണ്ടത്. അല്ലെങ്കില്‍ രണ്ട് മരുന്നുകളും കൂടി നെഗറ്റീവ് ഫലം ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.