വേദനകള്‍ വരാതിരിക്കാനും വേദനകള്‍ക്ക്‌ വീട്ടില്‍ തന്നെ ചെയ്യാവുന്നതുമായ ചില പരിഹാര മാര്‍ഗങ്ങള്‍

സന്ധിവേദന
* ചെറിയ വ്യായാമങ്ങള്‍ ശീലമാക്കുക. അപ്പോള്‍ സന്ധികള്‍ക്കു ചലനം എളുപ്പമാകും.
* അമിതവണ്ണമുണ്ടെങ്കില്‍ വ്യായാമത്തിലൂടെയും ഭക്ഷണത്തിലൂടെയും നിയന്ത്രിക്കുക. വണ്ണം കൂടുമ്പോള്‍ നടുവിനും കാലുകള്‍ക്കും ആയാസവും വേദനയും കൂടാനിടയുണ്ട്‌.
* സൈക്ലിങ്‌, നടപ്പ്‌ പോലുള്ള ലഘുവ്യായാമങ്ങള്‍ ചെയ്യുന്നത്‌ സന്ധിവേദന കുറയാന്‍ സഹായിക്കും. വ്യായാമം ചെയ്യുമ്പോള്‍ ക്ഷീണക്കൂടുതല്‍ തോന്നുന്നുവെങ്കില്‍ വ്യായാമം നിര്‍ത്തുക.
* വേദനയുള്ളിടത്ത്‌ ചൂടു പിടിക്കുന്നത്‌ വേദന കുറയാന്‍ സഹായിക്കും.
* രാത്രിയില്‍ കിടക്കുന്നതിനു മുന്‍പ്‌ വേദനയുള്ള ഭാഗത്ത്‌ ഏതെങ്കിലും ബാം പൂരട്ടുക. യൂക്കാലി തൈലം തേച്ച്‌ ആവി കൊള്ളുന്നതും നല്ലതാണ്‌.
* നാരങ്ങ, ഓറഞ്ച്‌, നെല്ലിക്ക, പേരയ്‌ക്ക ഇവയും വൈറ്റമിന്‍ സി അടങ്ങിയ പഴങ്ങളും പപ്പായ, മാമ്പഴം, കാരറ്റ്‌ തുടങ്ങി ബീറ്റകരോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങളും ശീലമാക്കുക.

* ചെറുനാരങ്ങ ചെറുതായി അരിഞ്ഞ്‌ നല്ലെണ്ണയില്‍ ചൂടാക്കി കിഴി പിടിക്കുക.
* എരിക്കിന്‍തൊലി വേപ്പെണ്ണയില്‍ കാച്ചി പുരട്ടുക.
* നല്ലെണ്ണയില്‍ മല്ലിപ്പൊടി ചേര്‍ത്തു ചാലിച്ച്‌ ചൂടാക്കി ചെറുചൂടോടെ വേദനയുള്ളിടത്ത്‌ പുരട്ടുക.
കഴുത്തുവേദന
* ഏറെ നേരം കഴുത്ത്‌ ഉയര്‍ത്തിപ്പിടിക്കരുത്‌.
* കൈകള്‍ തലയ്‌ക്കു മുകളില്‍ വച്ചു കിടക്കരുത്‌. ഇത്‌ തോളുകള്‍ക്ക്‌ വേദനയുണ്ടാക്കാം.
* ഏറെ നേരം തലകുനിച്ച്‌ ഇരിക്കരുത്‌. മേശപ്പുറത്തു വച്ച്‌ ഏറെനേരം എഴുതേണ്ടി വരുമ്പോള്‍ എഴുത്തു പലക ഉപയോഗിക്കുക. ഇത്‌ കഴുത്തിനും മുതുകിനും ഉണ്ടാകാവുന്ന ആയാസം കുറയ്‌ക്കുന്നതാണ്‌.
* കഴുത്ത്‌ അനക്കാന്‍ കഴിയാത്ത അത്രയും വേദനയാണെങ്കില്‍ കോഴിമുട്ടയുടെ വെള്ളയില്‍ ഇന്തുപ്പും നെയ്യും ചേര്‍ത്തു ചാലിച്ച്‌ ചൂടാക്കി കഴുത്തില്‍ പുരട്ടുക.
* എരുക്കിലയില്‍ എണ്ണയും നെയ്യും പുരട്ടി ചൂടു പിടിപ്പിച്ച്‌ കഴുത്തില്‍ വച്ചു കെട്ടുന്നതും കഴുത്തു വേദന ശമിക്കാന്‍ സഹായിക്കും.
* ദിവസവും കുളി കഴിഞ്ഞു നെറുകയില്‍ രാസ്‌നാദി ചൂര്‍ണം തിരുമ്മുന്നതും തണുത്ത കാറ്റും മഞ്ഞും ഏല്‍ക്കാതെ നോക്കുന്നതും നല്ലതാണ്‌.
* കഴുത്തു വേദനയുള്ളപ്പോള്‍ കര്‍പ്പൂരതൈലം പുരട്ടി ആവി പിടിക്കുക.
* നീര്‍ദോഷം കൊണ്ടുള്ള വേദനയ്‌ക്ക്‌ നാരങ്ങാനീരില്‍ രാസ്‌നാദി ചൂര്‍ണം കുഴച്ചു കുഴമ്പാക്കി ചെറുചൂടോടെ പുരട്ടി ഒരു മണിക്കൂറിനു ശേഷം ചൂടുവെള്ളത്തില്‍ കഴുകുക.
നടുവുവേദന
* നടുവുവേദനയുള്ളപ്പോള്‍ കട്ടിലില്‍ കിടന്നു വിശ്രമിക്കുക. രണ്ടുദിവസം കൊണ്ടു വേദന കുറയും. കൂടുതല്‍ ദിവസം കിടന്നു വിശ്രമിച്ചാല്‍ മസിലുകള്‍ക്കു ബലം കുറയാനും പെട്ടെന്നു വേദന വരാനും ഇടയുണ്ട്‌.
* നടുവിന്റെ താഴ്‌ഭാഗത്തായാണ്‌ വേദനയെങ്കില്‍ തറയില്‍ മലര്‍ന്നു കിടന്ന ശേഷം മുട്ട്‌ 90 ഡിഗ്രി മടക്കി വയ്‌ക്കുക. കാല്‍വണ്ണ കസേരയുടെ ഇരിക്കുന്ന ഭാഗത്തേക്കു നീട്ടി വയ്‌ക്കണം. ഈ രീതിയില്‍ അല്‍പനേരം കിടന്നാല്‍ വേദന കുറയും.
* ഭാരമുള്ള സാധനങ്ങള്‍ ഉയര്‍ത്തേണ്ടി വരുമ്പോള്‍ നടുവു കുനിച്ച്‌ എടുക്കരുത്‌. നടുവു നേരെയാക്കി മുട്ടു മടക്കി എടുക്കുക. അപ്പോള്‍ നടുവിനു പകരം കാലുകള്‍ക്കേ അധ്വാനം ഉണ്ടാകൂ.
* മുളയിലനീരും സമം അരിക്കാടിയും തിളപ്പിച്ച്‌ നടുവുഭാഗത്ത്‌ പൂശുക.
* ഉലുവ വറുത്തു പൊടിച്ച്‌ കാപ്പിയില്‍ ചേര്‍ത്ത്‌ പതിവായി കുടിക്കുക.

മുട്ടുവേദന
* മുട്ടുവേദനയുള്ളപ്പോള്‍ മുട്ടില്‍ ഐസ്‌ വയ്‌ക്കുന്നത്‌ ഗുണകരമാണ്‌. അപ്പോള്‍ മുട്ടിലേക്ക്‌ രക്‌തയോട്ടം കൂടും. കൂടുതല്‍ ഓക്‌സിജനും എത്തുന്നതിനാല്‍ വേദന കുറയും.
* അമിതവണ്ണം കുറയ്‌ക്കാനും തുടയിലെ മസിലുകള്‍ക്കു ബലം കിട്ടാനുമുള്ള വ്യായാമങ്ങള്‍ ചെയ്യുക.
* സഹചരാദി, ധന്വന്തരം തുടങ്ങിയ കുഴമ്പുകളോ കര്‍പ്പൂരാദി തൈലമോ പുരട്ടി ആവണക്കില വെന്ത വെള്ളത്തില്‍ ഉപ്പിട്ട്‌ ആവി പിടിക്കുന്നതു നല്ലതാണ്‌.
ചെവിവേദന
* രാത്രിയില്‍ ചെവിവേദന വന്നാല്‍ കട്ടിലില്‍ എഴുന്നേറ്റ്‌ തല നേരെ വച്ച്‌ ഇരിക്കുക. വേദനയുടെ തീവ്രത കുറയും.
* ചൂടുവെള്ളത്തില്‍ മുക്കിയ തുണികൊണ്ടു ചെവിയില്‍ ആവി പിടിക്കുന്നത്‌ വേദന കുറയ്‌ക്കും. ടവ്വല്‍ കൊണ്ടു പൊതിഞ്ഞ ഹോട്ട്‌ വാട്ടര്‍ബാഗില്‍ ചെവി വച്ചു കിടക്കുന്നതും നല്ലതാണ്‌.
* ചെവിവേദനയുള്ളപ്പോള്‍ കുളിക്കരുത്‌.
* തണുപ്പടിച്ചാല്‍ ചെവിവേദന കൂടാന്‍ സാധ്യതയുള്ളവര്‍ യാത്ര ചെയ്യുമ്പോഴും മറ്റും സ്‌കാര്‍ഫ്‌ കൊണ്ടു ചെവി മൂടിക്കെട്ടുന്നത്‌ നന്നായിരിക്കും.
* ജാത്യാദി വെളിച്ചെണ്ണ ചെറുചൂടോടെ ചെവിക്കു പുറമേ പുരട്ടുക.
* എള്ളും ശതകുപ്പയും പാലില്‍ അരച്ച്‌ ചെവിക്കു പുറമേ പുരട്ടുക.
പല്ലുവേദന
* ഇളംചൂടുവെള്ളം കവിള്‍ക്കൊള്ളുക. നന്നായി കുലുക്കുകുഴിയുമ്പോള്‍ പല്ലിനിടയില്‍ ഭക്ഷണസാധനങ്ങള്‍ കയറി ഇരിക്കുന്നതു മൂലമുള്ള പല്ലുവേദനയാണെങ്കില്‍ കുറയുന്നതാണ്‌.
* പല്ലുവേദനയുള്ളവര്‍ ഓരോ തവണ ഭക്ഷണം കഴിച്ചു കഴിഞ്ഞും ഉപ്പിട്ട ഇളംചൂടുവെള്ളം കൊണ്ടു വായ കഴുകുന്നതു നല്ലതാണ്‌.
* രാത്രി ഭക്ഷണത്തിനു ശേഷം പല്ലു തേച്ചു കഴിഞ്ഞ്‌ ഉപ്പിട്ട വെള്ളം കൊണ്ടു വായ കഴുകുക

മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേജിൽ ലൈക്‌ ചെയുക..