ജീരക വെള്ളത്തിന് ഗുണങ്ങള്‍ ഏറെ

jeeraka

ദാഹശമനത്തിന് ജീരകം ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിക്കുന്നത് വളരെ നല്ലതാണ് എന്ന് മുതിര്‍ന്നവര്‍ പറയാറുണ്ട്. ജീരകവെള്ളത്തിന്റെ വേറെയുമുണ്ട് പല ഗുണങ്ങള്‍. ജീരകവെള്ളം കുടിക്കുന്നതുകൊണ്ടുള്ള അഞ്ച് ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. ദഹനപ്രശനത്തിന് ഉത്തമം

ജീരകവെള്ളം ശീലമാക്കുന്നത് ശരീരഭാരവും വണ്ണവും കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ നല്ലതാണ്. ജീരകത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഈ നാരുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ചെറുക്കുന്നു.

2. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം

ജീരകത്തില്‍ ധാരാളമായി പൊട്ടാസ്യെ അടങ്ങിയിട്ടുള്ളതിനാല്‍, ശരീരത്തിലെ ഇലക്ട്രോലൈറ്റ തുലനം നിലനിര്‍ത്താനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും. ഒരു ദിവസം ഒരു ഗ്ലാസ് ജീരക വെള്ളം കുടിക്കുന്നത് നല്ലതാണ്.

jeeraka

3. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാം

ജീരകത്തില്‍ പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ദിവസവും ജീരകവെള്ളം ശീലമാക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

4. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും

ജീരകവെള്ളം ശീലമാക്കുന്നത് ശരീരഭാരവും വണ്ണവും കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ നല്ലതാണ്. ജീരകത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഈ നാരുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ചെറുക്കുന്നു.

jeeraka

5. ചര്‍മ്മസംരക്ഷണത്തിന് ഉത്തമം

ജീരകത്തില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ ചര്‍മ്മത്തിന്റെ സംരക്ഷണത്തിന് ഏറെ ഉത്തമമാണ്. ചര്‍മത്തിലെ അണുകളെ നശിപ്പിച്ച് കളയാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ ഇ, എ എന്നിവയുടെ സാന്നിധ്യം ചര്‍മ്മത്തിലെ മുഖക്കുരു, കറുത്തപാടുകള്‍, കരുവാളിപ്പ് എന്നിവ ഒഴിവാക്കി ചര്‍മ്മം മൃദുലവും മിനുസവുമുള്ളതാക്കി മാറ്റാന്‍ സഹായിക്കും.