ഉറുമാന്‍ പഴത്തിന്‍റെ നമ്മളറിയാത്ത ഗുണങ്ങള്‍

കാഴ്ചയില്‍ ആരേയും കൊതിപ്പിക്കുന്ന മാതളനാരങ്ങയുടെ ഗുണം നമ്മളില്‍ പലര്‍ക്കും അറിയില്ല. ഉറുമാമ്ബഴം, ഉറുമാന്‍പഴം എന്നിങ്ങനെ നിരവധി പേരില്‍ വിശേഷിപ്പിക്കുന്ന പോംഗ്രനൈറ്റ് അഥവാ മാതള നാരങ്ങക്ക് നമ്മുടെ ആരോഗ്യകരമായ ജീവിതത്തില്‍ വലിയ പ്രധാന്യമുണ്ട്. വിറ്റാമിന്‍ സി, ഇ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. മാതളനാരങ്ങ മാത്രമല്ല മാതളനാരകത്തിന്റെ ജ്യൂസ്, തൊലി, കായ്, പൂവ്, ഇല ഇവയെല്ലാം ഔഷധഗുണമുള്ളതാണ്. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ രോഗപ്രതിരോധ ശേഷി വര്‍ധിക്കും. ദഹനസംബന്ധിയായ പ്രശ്നങ്ങള്‍ക്ക് മാതളനാരങ്ങ ഉത്തമ പ്രതിവിധിയാണ്. വിളര്‍ച്ചയുള്ളവര്‍ക്ക് പതിവായി കഴിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ഫലം കൂടിയാണ് മാതളനാരങ്ങ. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ശരീരത്തിലെ ഇരുമ്ബിന്റെ ആഗിരണം വര്‍ധിപ്പിച്ച്‌ വിളര്‍ച്ച തടയുന്നു. മാതളനാരങ്ങ കഴിക്കുന്നത് ശീലമാക്കിയാലുള്ള കൂടുതല്‍ ഗുണങ്ങള്‍ നോക്കാം….

ഹൃദയത്തെ സംരക്ഷിക്കും…

​ മാതളനാരങ്ങയുടെ ജ്യൂസ് കുടിക്കാന്‍ ഇനി മടിക്കേണ്ട. ഇത് ശരീരത്തിന്‍്റെ ആകെയുള്ള ആരോഗ്യത്തിനു മാത്രമല്ല, ഹൃദയാരോഗ്യത്തിനും മികച്ചതാണ്. ഹൃദയത്തിന്‍്റെ മസിലുകളില്‍ വന്നെത്തുന്ന കൊഴുപ്പിനെ അകറ്റാന്‍ മാതളനാരങ്ങ സഹായിക്കും.ഹൃദയത്തില്‍ അണുബാധയുണ്ടാകാനുള്ള സാധ്യത മാതള നാരങ്ങ കഴിക്കുമ്ബോള്‍ കുറയും. ഇത് ധാരാളം ഹൃദയപ്രശ്നങ്ങള്‍ ഒഴിവാക്കാനും സഹായിക്കും.

പ്രമേഹത്തെ അകറ്റും…

മാതളനാരങ്ങ ജ്യൂസില്‍ പഞ്ചസാരയുടെ ആവശ്യമില്ല എന്നുള്ളതുകൊണ്ട് തന്നെ പ്രമേഹം പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. ഒരു കപ്പ് ജ്യൂസില്‍ അടങ്ങിയിട്ടുള്ള ഗുണങ്ങള്‍ ഇവയാണ്- നാരുകള്‍ 6 ഗ്രാം, വിറ്റാമിന്‍ കെ 28 മില്ലി, വിറ്റാമിന്‍ ഇ 1 മില്ലി ഗ്രാം, പ്രോട്ടീന്‍ 2 ഗ്രാം തുടങ്ങി നിരവധി ഘടകങ്ങളാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. ഇവ പ്രമേഹ സാധ്യത ഇല്ലാതാക്കുന്നു.

ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരം…

ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മാതള നാരങ്ങ മികച്ചതാണ്. കുട്ടികളില്‍ ഉണ്ടാവുന്ന വയറിളക്കം പോലെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് മാതള നാരങ്ങ ജ്യൂസ്.

വ്യക്കകള്‍ക്ക് സംരക്ഷണമേകും…

​ മാതള നാരങ്ങ വ്യക്കകളെ സംരക്ഷിക്കും. പല വ്യക്ക രോഗങ്ങളെ തടയാനുളള കഴിവ് മാതളത്തിനുണ്ട്. വ്യക്കരോഗികള്‍ ദിവസേനെ മാതള നാരങ്ങ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. മാതളത്തിന്‍്റെ കുരുക്കള്‍ പാലില്‍ അരച്ച്‌ കുഴമ്ബാക്കി സേവിക്കുന്നത് കിഡ്നിയിലും മൂത്രാശയത്തിലുമുണ്ടാകുന്ന കല്ലുകളെ ലയിപ്പിച്ച്‌ കളയാന്‍ സഹായിക്കുമെന്ന് .കരുതപ്പെടുന്നു.

ഗര്‍ഭിണികള്‍ക്ക് ഉത്തമം…

ഗര്‍ഭിണികള്‍ക്കും മാതളനാരങ്ങ ഉത്തമമാണ്. മാതളനാരങ്ങയിലടങ്ങിയിരിക്കുന്ന ഇരുമ്ബ് അനീമിയ അഥവാ വിളര്‍ച്ച അകറ്റാന്‍ ഫലപ്രദമാണ്. രക്തശുദ്ധീകരണത്തിനും നല്ലത്. ഗര്‍ഭസ്ഥശിശുവിന്‍്റെ തലച്ചോറിന്‍്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഓര്‍മശക്തി മെച്ചപ്പെടുത്തുന്നതിനും സഹായകം. ജീവകം സി യുടെ ഒരു കലവറയാണ് മാതളപ്പഴം. ഓരോ ഗ്ലാസ് മാതളം ജ്യൂസ് ദിവസേന കഴിക്കുന്നത് പുരുഷന്‍മാരുടേയും സ്ത്രീകളുടേയും ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഗുണകരമാണ്.

കൊളസ്ട്രോള്‍ പരിഹരിക്കും…

കൊളസ്ട്രോളിനെ ഇല്ലാതാക്കാന്‍ മാതളനാരങ്ങ കൊണ്ടുള്ള ജ്യൂസ് മാത്രം മതി. മാതളനാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു. 90%ത്തിലധികം കൊഴുപ്പും കൊളസ്ട്രോളും മാതള നാരങ്ങ ഇല്ലാതാക്കും.

ക്യാന്‍സറിനെ പ്രതിരോധിക്കുന്നു…

സ്ഥിരമായി മാതള നാരങ്ങ ജ്യൂസ് കഴിയ്ക്കുന്നത് ക്യാന്‍സറിനെ വരെ തടഞ്ഞു നിര്‍ത്തുന്നു. ആന്‍്റി ഓക്സിഡന്റുകളാല്‍ സമ്ബുഷ്ടമായ മാതള നാരങ്ങ ദിവസവും കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

സൗന്ദര്യസംരക്ഷണത്തിനും…

സൗന്ദര്യ സംരക്ഷണത്തിനും മാതള നാരങ്ങ മികച്ചതാണ്. ചര്‍മ്മത്തിന്‍്റെ ഓജസും തേജസും വീണ്ടെടുക്കാന്‍ മാതളനാരങ്ങ സഹായിക്കും. മാതള നാരങ്ങയില്‍ ചെറു നാരങ്ങ ചേര്‍ത്ത് പേസ്റ്റാക്കി 30 മിനിറ്റ് മുഖത്ത് പുരട്ടിയ ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. മുഖത്തിന് തെളിച്ചവും നിറവും ലഭിക്കും. അതുപോലെ തന്നെ മാതളനാരങ്ങ പെയിസ്റ്റില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടുന്നത് ചര്‍മ്മത്തിന് തിളക്കം ലഭിക്കാന്‍ സഹായിക്കും.

രോഗപ്രതിരോധ ശേഷി കൂട്ടും…
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ വ്യക്തമായ പങ്കു വഹിക്കുന്ന പഴമാണ് ഇത്.