ബ്രോയ്‌ലര്‍ കോഴികള്‍ അത്ര നിസ്സാരക്കാരല്ല.

ചിക്കന്‍ വിഭവങ്ങളും ഇല്ലാത്ത ഒരു ദിവസത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും ഇന്നത്തെ തലമുറക്ക് ആകില്ല. ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിന്റെ ഭാഗമായി ബ്രോയ്‌ലര്‍ ചിക്കന്‍ തീന്‍ മേശകളില്‍ എത്തിയിട്ട് കാലമേറെയായി. എന്നാല്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഇറച്ചിക്ക് വേണ്ടി മാത്രമായി വളര്‍ത്തുന്ന ബ്രോയ്‌ലര്‍ കോഴികള്‍ അത്ര നിസ്സാരക്കാരല്ല. അമിതമായി ഉപയോഗിച്ചാല്‍ നിങ്ങളെ ഒരു നിത്യ രോഗിയാക്കാന്‍ മറ്റ് കാര്യങ്ങള്‍ വേറൊന്നും വേണ്ട.
ഇന്ത്യയില്‍ എത്‌നിക് ഹെല്‍ത്ത് കോര്‍ട്ട് നടത്തിയ പഠനത്തില്‍ , തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്കെത്തുന്ന ബ്രോയ്‌ലര്‍ കോഴികള്‍ ജീവനുള്ള വെറും മാംസപിണ്ഡങ്ങള്‍ മാത്രമാണെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രത്യേക ഹോര്‍മോണുകള്‍ കുത്തിവച്ചാണ് ബ്രോയ്‌ലര്‍ കോഴികളെ വളര്‍ത്തിയെടുക്കുന്നത്.

മുട്ട വിരിഞ്ഞ് പുറത്തിറങ്ങുന്ന കോഴിക്കുഞ്ഞിന് 14 ദിവസം പ്രായമാകുമ്പോള്‍ ഇവയുടെ തൊലിക്കടിയില്‍ ആദ്യ കുത്തിവയ്പ്പ് നടത്തും. കാളയുടെ കൊഴുപ്പ്, ഈസ്ട്രജന്‍ ഹോര്‍മോണ്‍, ചില കെമിക്കല്‍ സ്റ്റിമുലന്റ്‌സ് എന്നിവ ചേര്‍ത്താണ് കുത്തിവയ്പ്പ് നടത്തുന്നത്. ഈ കുത്തിവയ്പ്പ് ലഭിക്കുന്നതോടെ കോഴിക്കുഞ്ഞുങ്ങള്‍ രണ്ടാഴ്ചകൊണ്ട് ബലൂണ്‍ പോലെ വീര്‍ക്കും. ഇത്തരത്തില്‍ തൂക്കം വയ്ക്കുന്ന കോഴികള്‍ക്ക് ശരിയായ വിധത്തില്‍ നടക്കാനോ പറക്കാനോ ഉള്ള കഴിവുണ്ടാകില്ല. 20 മുതല്‍ 30 ദിവസം വരെ പ്രായമായ കോഴിക്ക് 3 മുതല്‍ 4 കിലോ വരെ തൂക്കമുണ്ടാകും.
30 ദിവസം പ്രായമാകുമ്പോള്‍ അവയെ അറുത്ത് വില്‍ക്കും. 45 ദിവസത്തിനപ്പുറം ബ്രോയ്‌ലര്‍ കോഴികള്‍ക്ക് ആയുസ്സുണ്ടാകില്ല എന്നും പഠനം വ്യക്തമാക്കുന്നു. കാരണം, 45 ദിവസം കഴിഞ്ഞാല്‍ ഈസ്ട്രജന്റെ വീര്യം കുറഞ്ഞ് ഇവ ചത്തു പോകുന്നു. ബ്രോയ്‌ലര്‍ ചിക്കന്റെ അമിതോപയോഗം ഭാവിയില്‍ പ്രത്യുല്പാദന സംബന്ധമായ തകരാറുകള്‍ക്ക് നിദാനമകുമെന്നും എത്‌നിക് ഹെല്‍ത്ത് കോര്‍ട്ട് നടത്തിയ പഠനം വ്യക്തമാക്കുന്നു.

 

ബ്രോയിലര്‍ കോഴിയുടെ ആയുസ്സ് വെറും 45 ദിവസം മാത്രം !

സസ്യാഹാരികളേക്കാൾ ഏറെ മാംസാഹാരികൾ ഉള്ള സ്ഥലമാണ് കേരളം. പോരാത്തതിന് , ഫാസ്റ്റ് ഫുഡ്‌ സംസ്കാരവും. അത് കൊണ്ട് തന്നെ, ബ്രോയിലർ കോഴികൾ ഇന്ന് മലയാളികളുടെ ഭക്ഷ്യ സംസ്കാരത്തിന്റെ ഭാഗമാണ്. അത് കൊണ്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും കുറവല്ല. എന്നിരുന്നാലും, മലയാളികൾ ബ്രോയിലർ കോഴി വേണ്ട എന്ന് വയ്ക്കില്ല.

സാധാരണ നാടൻ കോഴികളിൽ നിന്നും വ്യത്യസ്തമായി, ഇറച്ചിക്കായി മാത്രം വളർത്തുന്ന ബ്രോയിലർ കോഴികളുടെ പരമാവധി ആയുസ്സ് എത്രെയെന്നു അറിയാമോ? വെറും 45 ദിവസം. ഈ 45 ദിവസത്തിനുള്ളിലാണ് കോഴി വളർന്നു വലുതായി 3-4 കിലോ തൂക്കം വയ്ക്കുന്നത്. എത്‌നിക് ഹെല്‍ത്ത് കോര്‍ട്ട് എന്ന വെബ്‌സൈറ്റ് ആണ് ഇക്കാര്യം പഠന രൂപേണ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അവരുടെ പഠനത്തില്‍ വ്യക്തമായത് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്കെത്തുന്ന ബ്രോയ്‌ലര്‍ കോഴികള്‍ ജീവനുള്ള വെറും മാംസപിണ്ഡങ്ങള്‍ മാത്രമാണെന്നാണ്.

മുട്ട വിരിഞ്ഞ ശേഷം പ്രത്യേക ഹോര്‍മോണുകള്‍ കുത്തിവച്ചാണ് ബ്രോയ്‌ലര്‍ കോഴികളെ വളര്‍ത്തിയെടുക്കുന്നതു . കോഴിക്കുഞ്ഞിന് 14 ദിവസം ആകുമ്പോള്‍ ഇവയുടെ തൊലിക്കടിയില്‍ ആദ്യത്തെ കുത്തിവെപ്പ് നടത്തുമത്രേ. കാളയുടെ കൊഴുപ്പ്, ഈസ്ട്രജന്‍ ഹോര്‍മോണ്‍, ചില കെമിക്കല്‍ സ്റ്റിമുലന്റ്‌സ് എന്നിവ ചേര്‍ത്ത മിശ്രിതം ആണ് കുത്തിവെക്കുക.ഈ മിശ്രിതം ശരീരത്തിൽ ചെല്ലുന്നതോടെ കോഴി കുഞ്ഞുങ്ങൾ വലുപ്പം വയ്ക്കാൻ തുടങ്ങും.പിന്നെ, , രണ്ടാഴ്ച കൊണ്ട് 3-4 കിലോ തൂക്കം വയ്ക്കും. ഇവക്ക് പറക്കാനോ, എന്തിനേറെ ശെരിയായി നടക്കാന്‍ പോലും കഴിവുണ്ടാകില്ലത്രേ.
കൊഴിഉകലുദെ ശരീരത്തിൽ കുത്തി വയ്ക്കുന്ന ഈ മിശ്രിതം മനുഷ്യ ശരീരത്തിന് ഏറെ ദോഷം ചെയ്യും. അതാണ് നമ്മള്‍ ബ്രോസ്റ്റ്, ഷവര്‍മ്മ എന്നൊക്കെ പേരിട്ടു വിളിച്ചു ആക്രാന്തത്തില്‍ അകത്താക്കുന്നത്. 45 ദിവസം കഴിഞ്ഞാല്‍ ഈസ്ട്രജന്റെ വീര്യം കുറഞ്ഞ് ഇവ ചത്തു പോകുന്നു. ബ്രോയ്‌ലര്‍ ചിക്കന്റെ അമിതോപയോഗം ഭാവിയില്‍ പ്രത്യുല്പാദന സംബന്ധമായ തകരാറുകള്‍ക്ക് കാരണമാകുമെന്നും പഠനം വ്യക്തമാക്കുന്നു, മാത്രമല്ല ഇവയുടെ ഉപയോഗം കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളെയാണ് ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു.

 

ബ്രോയിലർ ചിക്കൻ കഴിക്കുന്നവരുടെ ശരീരത്തിൽ മരുന്നുകൾ ഫലിക്കാതാകുന്നു 

കോഴിയിറച്ചി തിന്നത്തവരായി അധികം പേർ കാണില്ല, പല വെറൈറ്റിയിൽ എത്തുന്ന ചിക്കൻ ആരോഗ്യം തകർക്കുന്നതിൽ ഒരു മുഖ്യ പങ്കു വഹിക്കുന്നുണ്ട് എന്ന് എത്ര പറഞ്ഞാലും, ചിക്കൻ ഉപേക്ഷിക്കാൻ മലയാളികൾക്ക് വിഷമമാണ്. നാടൻ കോഴി അത്രതന്നെ പ്രശ്‌നക്കാരനല്ല, എന്നാൽ നാടൻ കോഴിക്ക് പകരം പലപ്പോഴും തീൻ മേശയിൽ എത്തുന്നത്, ബ്രോയിലർ കോഴികളാണ്. ഹോർമോണുകൾ കുത്തി വച്ച് വളരെ കുറച്ചു ദിവസത്തിനുള്ളിൽ വളർന്നു വലുതാകുന്ന ഇത്തരം കോഴികൾ നിങ്ങളുടെ ശരീരത്തിലെ ഹോർമോണ്‍ നിലയെ തകരാറിലാക്കും.

മാത്രമല്ല ,ബ്രോയിലർ കോഴികളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍ മനുഷ്യന്റെ പ്രതിരോധശേഷി നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ന്യൂഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ്(സി.എസ്.ഇ)യാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

അമിതമായ അളവിൽ ചിക്കൻ അകത്താക്കുന്ന രാജ്യത്തെ പല രോഗികളിലും ആന്റിബയോട്ടിക്കുകള്‍ ശരിയായി ഫലിക്കുന്നില്ലെന്ന് കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ നടന്ന പല പഠനങ്ങളും കണ്ടെത്തിയിരുന്നു. മനുഷ്യനിൽ വിവിധ രോഗങ്ങളിൽ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്ക് മരുന്നുകളാണ് ഇപ്പോൾ വ്യാവസായികാടിസ്ഥാനത്തിൽ കോഴികളെ വളർത്തുന്നതിനായി ഉപയോഗിക്കുന്നത്. കുറഞ്ഞസമയത്തിനകം അസുഖങ്ങൾ ഒന്നും ഇല്ലാതെ, കോഴി വളര്‍ച്ച പ്രാപിക്കുമെന്നതാണ് ഇതിന്റെ നേട്ടം.