പീഡന പരാതിയുമായി യുവതി എത്തിയതിനു പിന്നാലെ വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കിട്ട് ഷിയാസ് കരിം

മലയാളികള്‍ക്ക് ഇന്ന് ഏറെ സുപ രിചിതനാണ് ഷിയാസ് കരീം. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയയാളാണ് ഷിയാസ് കരീം. കഴിഞ്ഞദിവസം ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ട് ഷിയാസിനെതിരെ ഒരു പീഡന പരാതി ഉയര്‍ന്നിരുന്നു. എറണാകുളത്തെ ജിമ്മില്‍ ട്രെയിനറായ യുവതിയാണ് ഷിയാസിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. അടുത്തിടെയാണ് ഷിയാസിനെ പരിചയപ്പെട്ടതെന്നും വിവാഹവാഗ്ദാനം നല്‍കി ഒരു ഹോട്ടലില്‍ വെച്ച് തന്നെ പീഡിപ്പിച്ചുവെന്നും യുവതി പറയുന്നു.

കൂടാതെ 11 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തുവെന്നും പരാതിയില്‍ പറയുന്നുണ്ട്. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്. പീഡനപരാതി പുറത്തുവന്നതിന് പിന്നാലെ തന്റെ എന്‍ഗേജ്‌മെന്റ് ഫോട്ടോയുമായി എത്തിയിരിക്കുകയാണ് ഷിയാസ്.

സോഷ്യല്‍ മീഡിയയിലാണ് ഷിയാസ് തന്റെ എന്‍ഗേജ്‌മെന്റ് ചിത്രങ്ങള്‍ പങ്കുവെച്ചത്. രെഹ്നയാണ് ഷിയാസിന്റെ ഭാവി വധു. വെല്‍ക്കം ടു മൈ ലൈഫ് എന്ന ക്യാപ്ഷനോട് കൂടിയാണ് ഷിയാസ് എന്‍ഗേജ്‌മെന്റ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായി മാറിക്കഴിഞ്ഞു.

മോഡലും അവതാരകനുമൊക്കെയായി തിളങ്ങുകയാണ് ഇപ്പോള്‍ ഷിയാസ്. താരത്തിന്റെ വലിയ ശരീരത്തിനുള്ളിലെ ചെറിയ മനസാണ് എല്ലാവര്‍ക്കും പ്രിയപ്പെട്ടതാകുന്നത്. ഇപ്പോള്‍ സ്റ്റാര്‍ മാജിക്കിലും സജീവമാണ് ഷിയാസ്. അനുവും ശ്രീദേവിയും ഷിയാസും ചേര്‍ന്ന് ഒരുക്കുന്ന തമാശകളൊക്കെ ആരാധകര്‍ക്കും പ്രിയപ്പെട്ടതാണ്.