ബദാം പുരുഷന്മാര്‍ കഴിച്ചാല്‍ സംഭവിയ്ക്കുന്നത്

almond

പുരുഷസ്ത്രീ ശരീരങ്ങള്‍ക്കു വ്യത്യാസമുണ്ട്. ഇതുകൊണ്ടുതന്നെ കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ വ്യത്യസ്ത തരത്തിലാണ് ബാധിയ്ക്കുകയും ചെയ്യുക. ബദാം ആരോഗ്യത്തിന് ഏറെ സഹായിക്കുന്ന ഒരു ഭക്ഷണവസ്തുവാണ്. നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ചുരുക്കം ചില ഭക്ഷണങ്ങളിലൊന്ന്. പുരുഷന്മാര്‍ക്കു കഴിയ്ക്കാന്‍ പറ്റിയ നല്ലൊരു ഡ്രൈ നട്ടാണ് ബദാം. ഇത് പലവിധത്തിലും പുരുഷശരീരത്തെ സഹായിക്കും.

ബദാം കഴിയ്ക്കുന്നത് ഏതെല്ലാം വിധത്തിലാണ് ആണിനെ സഹായിക്കുകയെന്നറിയൂ.

almond

പ്രായമേറുന്തോറും പുരുഷന്മാരില്‍ പുരുഷഹോര്‍മോണ്‍ അതായത് ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറയും. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ബദാം. ഇത് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കും.

പുരുഷശരീരത്തില്‍ മസിലുകള്‍ക്കുള്ള നല്ലൊരു വഴിയാണ് ബദാം കഴിയ്ക്കുന്നത്. ടെസ്‌റ്റോസ്റ്റിറോണ്‍ മസില്‍ വളര്‍ച്ചയ്ക്കും അത്യാവശ്യമാണ്.

പുരുഷലൈംഗികശേഷിയ്ക്കുള്ള നല്ലൊരു വഴിയാണ് ബദാം. പുരുഷഹോര്‍മോണ്‍ ഉല്‍പാദനത്തിനു സഹായിക്കുന്നതു മാത്രമല്ല, ഇതിലെ ആര്‍ജിനൈന്‍ എന്നത് പുരുഷലൈംഗികശേഷിയ്‌ക്കേറെ നല്ലതാണ്.

almond

സ്ത്രീകളേക്കാളും പുരുഷന്മാര്‍ക്ക് ഹൃദയപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യയേറെയാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ബദാം. നല്ല കൊളസ്‌ട്രോള്‍ ഉല്‍പാദത്തിനു സഹായിക്കുന്നതു തന്നെ കാരണം. ഇത് ഹൃദയത്തിനു നല്ലതാണ്.

തടി കുറയ്ക്കാന്‍ നല്ലൊരു ഉപായമാണ് ബദാം, പുരുഷന്മാരിലെ കുടവയറും അമിതവണ്ണവുമെല്ലാം കുറയ്ക്കാന്‍ ഏറെ നല്ലത്.

ശരീരത്തിനു കൂടുതല്‍ ഊര്‍ജം നല്‍കാനും ബദാമിനു കഴിയും. വൈറ്റമിന്‍ ബി2, പ്രോട്ടീന്‍, മാംഗനീസ്, കോപ്പര്‍ തുടങ്ങിയവയെല്ലാം കാരണം.

almond

പുരുഷന്മാരിലും പ്രായമാകുമ്പോള്‍ എല്ലുതേയ്മാനം, സന്ധിവേദന പോലുള്ള പ്രശ്‌നങ്ങള്‍ സ്വാഭാവികമാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ബദാം കഴിയ്ക്കുന്നത്. ഇവയിലെ പ്രോട്ടീന്‍, കാല്‍സ്യം മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഇതിനു സഹായിക്കും.

ബദാം ദിവസവും വെള്ളത്തിലിട്ടു കുതിര്‍ത്തിക്കഴിയ്ക്കാം. ഇത് ശരീരത്തിന് ബദാമിലെ ഗുണങ്ങള്‍ എളുപ്പം ആഗിരണം ചെയ്യാന്‍ സഹായിക്കും. അല്ലെങ്കില്‍ തൊലിയുടെ കട്ടി കാരണം ഇതെളുപ്പത്തില്‍ സാധിയ്ക്കില്ല.