പഴവര്‍ഗ്ഗങ്ങളിലും പച്ചക്കറികളിലും കാണുന്ന ലേബലുകളുടെ രഹസ്യം

മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന പല പഴവര്‍ഗങ്ങളിലും ചില പച്ചക്കറികളിലുമെല്ലാം ലേബലുകള്‍ കാണാം. പലരും ലേബലുകളുള്ള സാധനങ്ങള്‍ വില കൂടിയവയാണെന്നു കരുതി ഉപേക്ഷിയ്ക്കുകയാണ് പതിവ്. ഇത് പലപ്പോഴും ലേബലിനു പുറകിലെ കാര്യങ്ങളെക്കുറിച്ചറിയാതെയാണ്.

ഇത്തരം ലേബലുകള്‍ പിഎല്‍യു കോഡ് എന്നാണ് അറിയപ്പെടുന്നത്. ഇവ സ്‌കാന്‍ ചെയ്താണ് പലപ്പോഴും കടകളില്‍ വില ബില്ലില്‍ രേഖപ്പെടുത്തുന്നതും. ഇത്തരം ലേബലുകള്‍ വെളിപ്പെടുത്തുന്ന പല രഹസ്യങ്ങളുമുണ്ട്. ഇവ കേവലം വിലയെക്കുറിച്ചുള്ള അറിവുകള്‍ മാത്രമല്ല, ഇവയുടെ ആരോഗ്യസംബന്ധമായ പല കാര്യങ്ങളും വിവരിയ്ക്കുന്ന ഒന്നു കൂടിയാണ്. ഇതില്‍ ചിലതിനെക്കുറിച്ചറിയൂ,

8 എന്ന നമ്പറില്‍ തുടങ്ങുന്നവയാണെങ്കില്‍, ഉദാഹരണത്തിന് 84011 ആണെങ്കില്‍ ഇത് ജനിതകരീതിയിലൂടെയാണ് വളര്‍ത്തിയെടുത്തത്. ഇത്തരം ഉല്‍പന്നങ്ങള്‍ നമ്മുടെ ജീനുകളെത്തെന്ന ബാധിച്ച് പല വൈകല്യങ്ങളുമുണ്ടാക്കും.

കോഡ് 9 വച്ചാണു തുടങ്ങുന്നതെങ്കില്‍ അത് ഓര്‍ഗാനിക്കാണ്. ഉദാഹരണത്തിന് 94011.

നമ്പറുകള്‍ നോക്കി വാങ്ങുന്ന കാര്യങ്ങളില്‍ ശ്രദ്ധിയ്ക്കുക. പെസ്റ്റിസൈഡുകള്‍ കലര്‍ന്നവ വാങ്ങുന്നത് നാഡികള്‍ക്കു തകരാറും ജനിതകവൈകല്യങ്ങളും ക്യാന്‍സര്‍ വരേയുമുണ്ടാക്കാം.

സ്‌ട്രോബെറി, ചീര, പീച്ച്, ആപ്പിള്‍, ചെറി, മുന്തിരി, തക്കാളി, കുക്കുമ്പര്‍, ബ്ലൂബെറി, ക്യാരറ്റ്, ഓറഞ്ച് എന്നിവയാണ് കൂടുതല്‍ പെസ്റ്റിസൈഡുകള്‍ തളിച്ചു വളര്‍ത്തുന്നവ.

ചോളം, അവോക്കാഡോ, പൈനാപ്പിള്‍, ക്യാബേജ്, സവാള, ഫ്രോസണ്‍ പീസ്, പപ്പായ, ശതാവരി, മാങ്ങ, വഴുതനങ്ങ, കിവി, മധുരക്കിഴങ്ങ് എന്നിവ പൊതുവെ ഓര്‍ഗാനിക് രീതിയില്‍ കൃഷി ചെയ്യുന്നവയാണ്. ആരോഗ്യത്തിന് ഗുണകരമെന്നര്‍ത്ഥം.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപയോഗപ്രദമായി തോന്നിയെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ മറ്റുള്ളവര്‍ക്കും ഉപകാരപ്രദമാകട്ടെ . ഈ പേജ് ഇതുവരെ ലൈക്‌ ചെയ്തിട്ടില്ലെങ്കില്‍ ലൈക്ക് ചെയ്യൂ.