മലേറിയ പ്രതിരോധിക്കാന്‍ കുറ്റിച്ചെടികള്‍ ഒഴിവാക്കാം

മലേറിയ അന്നും എന്നും ഭീതിപ്പെടുത്തുന്ന ഒരു രോഗം തന്നെയാണ്. ഇതിനെ പ്രതിരോധിക്കാന്‍ ആനാവശ്യമായി പടര്‍ന്ന് പന്തലിക്കുന്ന കുറ്റിച്ചെടികള്‍ നീക്കം ചെയ്യാമെന്ന് കണ്ടുപിടുത്തം. ഇത്തരത്തില്‍ കൊതുകുകള്‍ പെറ്റുപെരുകുന്ന സ്ഥലങ്ങളിലെ കുറ്റിച്ചെടികളും മറ്റും നീക്കം ചെയ്താല്‍ മലേറിയ ഉണ്ടാവുന്നത് 60% പ്രതിരോധിക്കാന്‍ സഹായിക്കുമെന്നാണ് ഈ അടുത്ത കാലത്ത് നടത്തിയ പഠനങ്ങള്‍ പറയുന്നത്.

കൊതുകുകള്‍ക്ക് ഏറ്റവും കൂടുതല്‍ എനര്‍ജി നല്‍കുന്നത് ചെടികളില്‍ നിന്നും അതിന്റെ പൂവുകളില്‍ നിന്നും ലഭിക്കുന്ന തേനില്‍ നിന്നാണെന്നാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്. ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരത്തില്‍ കൊതുകിന് വളരാനുള്ള സാഹചര്യം ഒരുക്കുന്ന കുറ്റിച്ചെടുകളായ പ്രോസോപിസ് ജൂലിഫ്‌ളോറ മെക്‌സിക്കോയിലാണ് വളരുന്നത്, എന്നാല്‍ ഇത് വളരെ പെട്ടെന്ന് തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്ന് പന്തലിക്കുന്നു.

എന്നാല്‍ ഈ ചെടിയുടെ നാശത്തോടെ കൊതുകിന്റെ മൊത്തത്തിലുള്ള എണ്ണം കുറഞ്ഞിട്ടുണ്ട്. ഇതില്‍ തന്നെ പ്രായമായ പെണ്‍കൊതുകുകളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. ഇതാണ് മനുഷ്യരിലേക്ക് മലേറിയ പരത്തുന്നത് എന്നാണ് ഹിബ്രൂ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ ഫലം സൂചിപ്പിക്കുന്നത്. ഈ പഠനം നിര്‍ദ്ദേശിക്കുന്നത് പ്രത്യേക തരത്തിലുള്ള ആ കുറ്റിച്ചെടിയില്‍ നിന്നും പൂക്കള്‍ നീക്കം ചെയ്യുന്നത് സ്വാഭാവികമായും മലേറിയ പരത്തുന്ന കൊതുകുകളെ കൂടുതല്‍ ഫലപ്രദമായി ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

മലേറിയ ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് മാലിയിലെ ഗ്രാമത്തില്‍ നിന്ന് ഇത്തരത്തിലുള്ള പൂവിനേയും കുറ്റിച്ചെടികളേയും നീക്കം ചെയ്തു. ഇതിനു ശേഷം ശേഖരിച്ച കൊതുകുകളുടെ എണ്ണം ശരാശരി 11 ആയിരുന്നു. ഇതില്‍ 4.5 ശതമാനം പെണ്‍കൊതുകുകളും 6 ശതമാനം ആണ്‍ കൊതുകുകളും ആിയിരുന്നു. ഈ പുഷ്പം നീക്കം ചെയ്ത ശേഷം കൊതുകുകളുടെ മൊത്തം എണ്ണം ഏകദേശം 60ശതമാനം വരെ കുറയുന്നതായി കണ്ടെത്തി.

മലേറിയക്ക് കാരണമാകുന്ന പുഷ്പം നീക്കം ചെയ്ത ശേഷം മലേറിയക്ക് കാരണമാകുന്ന അപകടകരമായ പെണ്‍കൊതുകുകളുടെ എണ്ണം സാധാരണത്തേതില്‍ നിന്നും വളരെ കുറഞ്ഞെന്നാണഅ ഗവേഷകാഭിപ്രായം.

ഗ്രാമങ്ങളില്‍ വളരുന്ന പ്രോസോപിസ് ജൂലിഫ്‌ളോറയുടെ അസാന്നിധ്യം അല്ലെങ്കില്‍ അഭാവം കൊതുകുകളുടെ എണ്ണം, അവയുടെ ഘടന എന്നിവയിലെല്ലാം വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് മിയാമി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ ജോണ്‍ ബിയര്‍ വ്യക്തമാക്കി.