ഹീമോഗ്ലോബിന്‍ കൂട്ടാന്‍ ആയുര്‍വേദം

ചുവന്ന രക്താണുക്കളുടെ വലിപ്പകൂടുതൽ കണ്ടുവരുന്ന രക്തകുറവുകളെ മാക്രോസൈറ്റിക്ക് അനീമിയ എന്ന് വിശേഷിപ്പിക്കുന്നു .ശരീരത്തിന് ആത്യാവശ്യമായ വിറ്റാമിനുകളായ B12 ,ഫോളിക് ആസിഡ് തുടങ്ങിയവയുടെ കുറവു മൂലം ഇത്തരം ഒരവസ്ഥ വരുന്നു .അമിത മദ്യപാനവും ഒരു പ്രധാന കാരണമാണ് .
മൂനാമത്തെ വിഭാഗം നോർമോസൈറ്റിക്ക് അനീമിയയാണ് .വൃക്കരോഗികളിലാണ് ഇത്തരം രക്തക്കുറവ് കൂടുതലായി കണ്ടുവരുന്നത്‌ .

ഇരുമ്പിൻറെ കുറവുമൂലമുള്ള രക്ത കുറവിന് ഏറ്റവും പ്രധാന കാരണം രക്തസ്രാവമാണ് .അതിൽ കൂടുതലും വയറ്റിൽനിന്നുമുള്ള ആന്തരിക രക്തസ്രാവം കൊണ്ടാണ് ഉണ്ടാവുന്നത് .ആസ്പിരിൻ ഗുളികകുളുടെ നിത്യേന ഉപയോഗവും മറ്റൊരു കാരണമാണ് .സ്ത്രീകളിൽ മാസക്കുളി സമയത്തുള്ള രക്തസ്രാവം ഇത്തരം അനീമിയക്ക് കാരണമാവുന്നു .

ക്ഷീണം ,ഹൃദയമിടിപ്പ് കൂടുക ,നെഞ്ഞിടിച്ചിൽ ,തിളങ്ങിയ നഘങ്ങൾ ,സ്പൂണ്‍ പോലെ നഖം കുഴിയൽ ,ചിലതരം ഭക്ഷണങ്ങളോടുള്ള പ്രത്യേക താൽപര്യം ,കീലോസിസ് തുടങ്ങിയ ലക്ഷണങ്ങൾ ഇരുമ്പിന്റെ അളവ് കുറഞ്ഞവരിൽ കണ്ടേക്കാം .

വെറും 100 രൂപ വരുന്ന CBC(COMPLETE BLOOD COUNT) എന്ന ടെസ്റ്റിലൂടെ അനീമിയയും അതേതു വിഭാഗത്തിൽ പെട്ട രക്തക്കുറവാണെന്നും കണ്ടെത്താവുന്നതാണ് .

അതാതു വിറ്റാമിനുകൾ അടങ്ങിയ ഒരു ഭക്ഷണ രീതി ചിട്ടപെടുത്തൽ അനിവാര്യമാണ് .അനീമിയക്ക് കാരണമായ രക്തസ്രാവവും മറ്റും നിയന്ത്രിക്കൽ അത്യാവശ്യമാണ്

എന്നാല്‍ ഇതിനു പകരം ആയുര്‍വേദത്തില്‍ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന പല വഴികളും പറയുന്നുണ്ട്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

ഹീമോഗ്ലോബിൻ കൂട്ടാനായുള്ള ഏറ്റവും മികച്ച ഉപാധിയാണ് നെല്ലിക്ക. ഇതിൽ ധാരാളം വിറ്റാമിൻ ,മിനറൽ ,ഇരുമ്പ് ,വിറ്റാമിൻ സി എന്നിവ അടങ്ങിയിരിക്കുന്നു. ഭക്ഷണം കഴിക്കുന്നതിനു 35 -40 മിനിറ്റിനു മുൻപ് ഇത് കഴിക്കുക .

അശ്വഗന്ധ ഇരുമ്പിനാൽ സമ്പുഷ്ടമാണ്. അതിനാൽ അശ്വഗന്ധ കഴിച്ചാൽ ആർ ബി സി ,ഡബ്ല്യൂ ബി സി ,ഹീമോഗ്ലോബിൻ എന്നിവയുടെ അളവ് വർദ്ധിക്കും. ഇത് രക്തം ശുദ്ധീകരിക്കാനും ,ആന്റി ഓക്സിഡന്റ് ആയും പ്രവർത്തിക്കുന്നു.

ആയുർവേദം പരാമർശിക്കുന്നത് ബീറ്റ്റൂട്ട് നമ്മുടെ ശരീരത്തിലെ ഇരുമ്പ് ,വിറ്റാമിൻ ,ഫോളിക് ആസിഡ് ,മഗ്നീഷ്യം ,ഫോസ്‌ഫറസ്‌ ,മറ്റു പോഷകങ്ങൾ എന്നിവ പ്രദാനം ചെയ്യും എന്നാണ്. അങ്ങനെ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കും.

ആയുർവേദത്തിലെ ചരക് സംഹിതയിൽ പരാമർശിച്ചിട്ടുള്ള അത്ഭുത ഗുണങ്ങളുള്ള ഒന്നാണ് ഗുഗുളു. ഹീമോഗ്ലോബിൻ കൂട്ടാനും, വിളർച്ച മാറ്റാനും ഇതിനു കഴിവുണ്ട്.

തുളസിയാണ് രക്തം കൂട്ടാനുള്ള ഒരു വഴി. തുളസിനീരു തേന്‍ ചേര്‍ത്തു കുടിയ്ക്കാം.