ഇവരൊക്കെ ഗ്ലോക്കോമ വരാന്‍ സാധ്യതയുളളവര്‍

ഗ്ലോക്കോമ എന്നത് കണ്ണിന്‍റെ ഒപ്റ്റിക് ഞരമ്പിന് സംഭവിക്കുന്ന തകരാറുമൂലമുണ്ടാകുന്ന രോഗമാണ്. ആദ്യഘട്ടങ്ങളില്‍ ഗ്ലോക്കോമയ്ക്ക് വളരെ ചുരുക്കം ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. ചിലപ്പോള്‍ യാതൊരു ലക്ഷണവും ഉണ്ടാവുകയില്ല. ശ്രദ്ധിക്കാതെയും ചികിത്സതേടാതെയും ഇരുന്നാല്‍ പൂര്‍ണമായ അന്ധതയില്‍ എത്തിക്കുകയും ചെയ്യും.

ഗ്ലോക്കോമ വരാന്‍സാധ്യതയുളളവര്‍
40 വയസിനുമേല്‍ പ്രായമുള്ളവര്‍
കുടുംബ പാരമ്പര്യമുള്ളവര്‍.
പ്രമേഹരോഗികള്‍
രക്തസമ്മര്‍ദമുള്ളവര്‍
പുകവലി/ലഹരി ഉപയോഗം
സ്റ്റിറോയ്ഡുകളുടെ ദീര്‍ഘകാല ഉപയോഗം.
ലക്ഷണങ്ങള്‍
കണ്ണടകളുടെ പവര്‍മാറ്റം
രാത്രി കാഴ്ച കുറയുക
കണ്ണുവേദന.
ഛര്‍ദില്‍

ട്യൂബുലാര്‍ വിഷന്‍.
ഗ്ലോക്കോമയ്ക്ക് പൂര്‍ണമായ ശമനമില്ല. ശരിയായ മരുന്നിലൂടെ നിയന്ത്രിക്കാനേ സാധിക്കുകയുള്ളൂ. രോഗത്തിന്‍റെ കഠിനാവസ്ഥ അധികമാവുന്തോറും ചികിത്സ സര്‍ജറി മാത്രമാണ്. ഒരു കുടുംബാംഗത്തില്‍ ഒരാള്‍ ഗ്ലോക്കോമ രോഗിയാണെങ്കില്‍ രക്തബന്ധത്തിലുള്ളവര്‍ സൂക്ഷിക്കണം

ഗ്ലോക്കോമ സ്ക്രീനിംഗ് വഴി രോഗം മുന്‍പുകൂട്ടി കണ്ടുപിടിക്കാം. ഇതിമൂലമുണ്ടാകുന്ന കാഴ്ചക്കുറവ് തിരികെ കിട്ടില്ല. ഒരു നേത്രരോഗ വിദഗ്ധനെ കണ്ട് രോഗാവസ്ഥയുടെ പുരോഗമനത്തെപറ്റിയുള്ള വിവരം അറിയുകയും ചെയ്യണം. 70-75 ശതമാനം ആളുകള്‍ക്കും നിരന്തരമായ പരിശോധന കൊണ്ടും, ശരിയായ തുള്ളിമരുന്ന് ഉപയോഗം കൊണ്ടും ഇതിനെ നിയന്ത്രിക്കാവുന്നതാണ്.

ചികിത്സിക്കാതിരുന്നാല്‍
കണ്ണിന്‍റെ വശങ്ങളിലും കണ്ണിന്‍റെ ആംഗിളിന്‍റെ പുറത്തുമുള്ള വസ്തുക്കള്‍ കാണാന്‍ കഴിയുകയില്ല. ഇങ്ങനെയുള്ളവരില്‍ ഒരു കുഴലില്‍ കൂടി നോക്കുന്നതുപോലെയുള്ള കാഴ്ച മാത്രമേ ലഭിക്കുകയുള്ളൂ. കാലക്രമേണ മുന്‍വശത്തേക്കുള്ള കാഴ്ച നഷ്ടമാകുകയും ചെയ്യും.