കരള്‍ ക്ലീന്‍ ചെയ്യാന്‍ ഈ ഒറ്റമൂലി മതി

നമുക്കധികം പ്രിയപ്പെട്ടതിനെയെല്ലാം കരള്‍ ചേര്‍ത്ത് വിളിയ്ക്കാനാണ് പലര്‍ക്കും ഇഷ്ടം. കരളിനെ നമ്മുടെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുന്നതു കൊണ്ടും നമുക്കത്ര പ്രിയപ്പെട്ടതായതു കൊണ്ടുമാണ് കരളെന്ന് പറഞ്ഞ് പലതിനേയും ജീവിതത്തിന്‍റെ കൂടെച്ചേര്‍ക്കുന്നത്. എന്നാല്‍ കരളിന്‍റെ ആരോഗ്യ കാര്യത്തില്‍ നമ്മള്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നുണ്ടോ? കരളിന്‍റെ ആരോഗ്യത്തില്‍ ശ്രദ്ധ കൊടുക്കുമ്പോള്‍ കരളിനെ ക്ലീന്‍ ചെയ്യാന്‍ ഒറ്റമൂലി ഉണ്ട്. എന്താണെന്ന് നോക്കാം

കരളിന്‍റെ ആരോഗ്യം തകരാറിലായാല്‍ അത് ശരീരത്തെ മൊത്തത്തില്‍ ബാധിയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല. കാരണം അത്രയേറെ പ്രവര്‍ത്തനങ്ങളാണ് കരള്‍ ശരീരത്തില്‍ ചെയ്യുന്നത്. ക്യാന്‍സര്‍ വരെ കരളിനെ ബാധിയ്ക്കാം. കരള്‍ ക്യാന്‍സര്‍ അതിന്‍റെ അപകടകരമായ അവസ്ഥയിലേക്കെത്തിയാല്‍ മാത്രമേ പലപ്പോഴും കണ്ടു പിടിയ്ക്കാന്‍ കഴിയൂ. ഇത്തരം പ്രശ്നങ്ങളില്‍ നിന്നെല്ലാം കരളിനെ സംരക്ഷിക്കാന്‍ ഈ ഒറ്റമൂലിയ്ക്ക് കഴിയും.

കാബേജ് 125 ഗ്രാം, ഒരു നാരങ്ങ, 25 ഗ്രാം സെലറി, 250 ഗ്രാം സബര്‍ജില്ലി, ഒരു കഷ്ണം ഇഞ്ചി, അരമില്ലിലിറ്റല്‍ വെള്ളം, 10 ഗ്രാം മിന്‍റ് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. കാബേജ്, സെലറി, സബര്‍ജില്ലി, ഇഞ്ചി എന്നിവ ചെറിയ കഷ്ണങ്ങളായി മുറിയ്ക്കുക. ഒരു കപ്പ് വെള്ളം ചേര്‍ത്ത് നല്ലതു പോലെ മിക്സിയില്‍ അരച്ചെടുക്കുക. അല്‍പം നാരങ്ങ നീര് മിക്സ് ചെയ്ത് കര്‍പ്പൂര തുളസിയും ചേര്‍ത്ത് ഉപയോഗിക്കാം.

ആഴ്ചയില്‍ രണ്ട് തവണ കഴിയ്ക്കാം. രാവിലെ ഭക്ഷണത്തിനു മുന്‍പും വൈകുന്നേരം ഭക്ഷണത്തിനു ശേഷവും കഴിയ്ക്കാം. ഫാറ്റി ലിവര്‍ പോലുള്ള പ്രശ്നങ്ങളെ ഈ ഒറ്റമൂലി ഇല്ലാതാക്കും. കരള്‍ സംബന്ധമായ പല പ്രശ്നങ്ങള്‍ക്കും ഇത് പരിഹാരം നല്‍കും.